കോഴഞ്ചേരി സെന്‍റ് തോമസ് കോളജ് അലൂംനി വാർഷിക സംഗമം സമാപിച്ചു
Tuesday, February 20, 2018 12:29 AM IST
അബുദാബി: കോഴഞ്ചേരി സെന്‍റ് തോമസ് കോളജ് അലൂംനി അബുദാബി ചാപ്റ്ററിന്‍റെ 28-ാമത് വാർഷിക പൊതുയോഗവും കുടുംബ സംഗമവും മുസഫ മാർത്തോമ്മ കമ്യൂണിറ്റി സെന്‍ററിൽ നടന്നു.

പ്രസിഡന്‍റ് ടി.എം. മാത്യു അധ്യക്ഷത വഹിച്ച യോഗം മലയാളി സമാജം ജനറൽ സെക്രട്ടറി എ.എം. അൻസാർ ഉദ്ഘാടനം ചെയ്തു. മാർത്തോമ്മ ഇടവക സഹ വികാരി റവ.ബിജു സി.പി. , ഇന്ത്യൻ മീഡിയ അബുദാബി പ്രസിഡന്‍റ് റസാഖ് ഒരുമനയൂർ , ചാപ്റ്റർ സെക്രട്ടറി അനിൽ സി. ഇടിക്കുള, ട്രഷറർ വിഷ്ണു മോഹൻ, വി.ജെ. തോമസ്, ഷെറിൻ തെക്കേമല, നിബു സാം. ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു .

തുടർന്നു അംഗങ്ങളുടെയും കുടുംബാംഗങ്ങളുടേയും വിവിധ വിനോദ പരിപാടികളും ജുഗൽബന്ദി, സിനിമാറ്റിക് ഡാൻസ്, മാർഗംകളി, മിമിക്രി , സംഗീത സന്ധ്യ എന്നിവയും അരങ്ങേറി.

പുതിയ ഭാരവാഹികളായി സജി തോമസ് (പ്രസിഡന്‍റ്), മാത്യു കെ. കുര്യൻ ( വൈസ് പ്രസിഡന്‍റ്), സി.ആർ. ഷിബു (സെക്രട്ടറി), ജെസ്വിൻ സാം (ജോയിന്‍റ് സെക്രട്ടറി), രെഞ്ചു മാത്യൂസ് ജോർജ് (ട്രഷറർ), വിഷ്ണു മോഹൻ (ജോയിന്‍റ് ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള