കെഎംസിസി ഖത്തര്‍ കാസര്‍ഗോഡ് പ്രഥമ മുനിസിപ്പല്‍ കമ്മിറ്റി നിലവില്‍ വന്നു
Sunday, February 18, 2018 2:47 PM IST
ദോഹ: കെഎംസിസി ഖത്തര്‍ പ്രഥമ കാസര്‍ഗോഡ് മുനിസിപ്പല്‍ കമ്മിറ്റി രൂപീകരണ കണ്‍വെന്‍ഷന്‍ മമ്മുറയിലുള്ള ലുക്ക്മാന്‍ റസിഡന്‍സിയില്‍ നടന്നു.

പുതിയ ഭാരാവാഹികളായി പ്രസിഡന്റ: ഫൈസല്‍ ഫില്ലി, ജനറല്‍ സെക്രട്ടറി: ഷഫീഖ് ചെങ്കളം, ട്രഷറര്‍: ബഷീര്‍ കെ.എഫ്.സി. എന്നിവരെയും സഹഭാരാവാഹികളായി വൈസ് പ്രസിഡന്റമാര്‍ ശാഫി മാടന്നൂര്‍, മുഹമ്മദ് ജാഫര്‍ പള്ളം, ബഷീര്‍ സ്രാങ്ക്, അഷ്‌റഫ് കുളത്തുംകര സെക്രട്ടറിമാറായ് സാബിത്ത് തുരുത്തി, സിദ്ദീഖ് സര്‍ഖി, ഷാക്കിര്‍ കാപ്പി,ഷംനാസ് എന്നിവരെ തെരഞ്ഞെടുത്തു.

ബഷീര്‍ ചാലക്കുന്നിന്റെ അദ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വെന്‍ഷനില്‍ ഗാരര ജില്ലാ പ്രസിഡന്റ ലുക്ക്മാനുല്‍ ഹക്കിം ഉദ്ഘാടനം ചെയ്തു. ആദംകുഞ്ഞി തളങ്കര സ്വാഗതം ആശംസിച്ചു.കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ എസ്.എ.എം ബഷീര്‍ മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ എം.പി ഷാഫി ഹാജി, ജില്ലാ ജനറല്‍ സെക്രട്ടറി സാദിഖ് പാക്യാര, മണ്ഡലം പ്രസിഡന്റ് മൊയ്തീന്‍ ആദൂര്‍, ജനറല്‍ സെക്രട്ടറി സാനിഫ് പൈക്ക, ഖജാഞ്ചി ഹാരിസ് ഏരിയാല്‍, അലി ചേരൂര്‍, റഫീഖ് കുന്നില്‍, ശംസുദീന്‍ ടി.എം, മുഹമ്മദ് കുഞ്ഞി കടവത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

റിട്ടേണിംഗ് ഓഫീസര്‍മാരായ ജില്ലാ സെക്രട്ടറി ബഷീര്‍ ചെങ്കള, അബ്ദുല്ല ടി.എസ് എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.സെക്രട്ടറി സാബിത്ത് തുരുത്തി നന്ദി പ്രകടിപ്പിച്ചു.

റിപ്പോര്‍ട്ട്: മുസ്തഫ ബാംങ്ങോട്