സൈ​നു​ൽ ആ​ബ്ദീ​ന് യാ​ത്ര​യ​യ​പ്പു ന​ൽ​കി
Thursday, February 15, 2018 11:15 PM IST
ദ​മാം : മൂ​ന്ന​ര പ​തി​റ്റാ​ണ്ട് കാ​ല​ത്തെ പ്ര​വി​ശ്യ​യി​ലെ മ​ത​സാ​മൂ​ഹി​ക രം​ഗ​ത്തെ നി​റ​ഞ്ഞ സാ​ന്നി​ധ്യ​വും സൗ​ദി ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹീ സെ​ന്‍റ​ർ നേ​താ​വു​മാ​യ സൈ​നു​ൽ ആ​ബ്ദീ​ൻ സാ​ഹി​ബി​ന് കി​ഴ​ക്ക​ൻ പ്ര​വി​ശ്യാ കെഎം​സി​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​വി​ശ്യ​യി​ലെ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ യാ​ത്ര​യ​യ​പ്പു ന​ൽ​കി.

യു.​എ റ​ഹീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ദ​മാം ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ ഡോ. ​ഇ.​കെ മു​ഹ​മ്മ​ദ് ഷാ​ഫി, ഡോ ​ഉ​ത്താ​ൻ കോ​യ, മ​മ്മു മാ​സ്റ്റ​ർ, വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളാ​യ കെ.​എം ബ​ഷീ​ർ, ഇ.​എം ക​ബീ​ർ, ടി.​പി.​എം ഫ​സ​ൽ, ജ​മാ​ൽ വ​ല്യാ​പ്പി​ള്ളി, മു​ഹ​മ്മ​ദ് ഇ​ദ്രീ​സ് സ്വ​ലാ​ഹി, മു​ഹ​മ്മ​ദ് കു​ട്ടി കോ​ഡൂ​ർ എ​ന്നി​വ​രെ കൂ​ടാ​തെ ഹൃ​സ്വ സ​ന്ദ​ർ​ശ​നാ​ർ​ത്ഥം ദ​മാ​മി​ലെ​ത്തി​യ കൊ​ണ്ടോ​ട്ടി മു​ൻ​സി​പ്പ​ൽ മു​സ്ലീം ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി മൂ​സ​ക്കു​ട്ടി കൊ​ണ്ടോ​ട്ടി, ക​ഐം​സി​സി നേ​താ​ക്ക​ളാ​യ സ​കീ​ർ അ​ഹ​മ്മ​ദ്, സി.​പി ശ​രീ​ഫ്, മാ​ലി​ക് മ​ക്ബൂ​ൽ, ക​ബീ​ർ കൊ​ണ്ടോ​ട്ടി, റ​ഫീ​ക്ക് പൊ​യി​ൽ​തൊ​ടി, ടി.​എം ഹം​സ, സി​റാ​ജ് ആ​ലു​വ, സ​ലിം അ​രീ​ക്കാ​ട്, ബ​ഷീ​ർ പു​ത്ത​ന​ത്താ​ണി എ​ന്നി​വ​ർ യാ​ത്രാ​മം​ഗ​ള​ങ്ങ​ൾ നേ​ർ​ന്നു.

പ്ര​വി​ശ്യ​യി​ലെ സാ​മൂ​ഹി​ക രം​ഗ​ത്ത് പ്ര​വാ​സി പ്ര​ശ്ന​ങ്ങ​ളി​ൽ എ​ല്ലാ​വ​രു​ടെ​യും യോ​ജി​പ്പും പ​ര​സ്പ​ര സൗ​ഹൃ​ദ​ങ്ങ​ളും പ്ര​വാ​സ ജീ​വി​ത​ത്തി​ൽ തി​ക​ഞ്ഞ സം​തൃ​പ്തി ന​ൽ​കി​യെ​ന്ന് ച​ട​ങ്ങി​ൽ ന​ന്ദി പ്ര​ഭാ​ഷ​ണം നി​ര​വ്വ​ഹി​ച്ച സൈ​നു​ൽ ആ​ബ്ദീ​ൻ പ​റ​ഞ്ഞു. ഒ.​പി ഹ​ബീ​ബ്, ഖാ​ലി​ദ് തെ​ങ്ക​ര, അ​ബ്ദു​റ​ഹ്മാ​ൻ തൃ​ശൂ​ർ, അ​സീ​സ് എ​രു​വാ​ട്ടി, നൗ​ഷാ​ദ് തി​രു​വ​ന​ന്ത​പു​രം, ഹ​മീ​ദ് വ​ട​ക​ര, മു​ഹ​മ്മ​ദ് കു​ട്ടി തി​രൂ​ർ, അ​മീ​ർ അ​ലി കൊ​യി​ലാ​ണ്ടി, റ​സ​ൽ ചു​ണ്ട​ക്കാ​ട​ൻ, സി​ദ്ധീ​ഖ് പാ​ണ്ടി​ക​ശാ​ല, ഫൈ​സ​ൽ കൊ​ടു​മ, ജൌ​ഹ​ർ കു​നി​യി​ൽ, അ​ബ്ദു​ൽ നാ​സ​ർ കോ​ഴി​ക്കോ​ട് ഇ​ഖ്ബാ​ൽ ആ​ന​മ​ങ്ങാ​ട്, മു​സ്ത​ഫ റ​ഹ്മാ​നി, ഫാ​സി​ൽ കോ​ട്ട​ക്ക​ൽ എ​ന്നി​വ​രു​ടെ സാ​ന്നി​ദ്ധ്യ​ത്തി​ൽ പ്ര​വി​ശ്യ​യു​ടെ സ്നേ​ഹോ​പ​ഹാ​രം സൈ​നു​ൽ ആ​ബ്ദീ​ൻ സാ​ഹി​ബി​ന് കൈ​മാ​റി.

റി​പ്പോ​ർ​ട്ട്: അ​നി​ൽ കു​റി​ച്ചി​മു​ട്ടം