കിയോസ് ഫുട്ബോൾ ടൂർണമെന്‍റ്: ലിയ സ്പോർട്ടിംഗ് യുണൈറ്റഡ് എഫ്സി ജേതാക്കൾ
Monday, January 15, 2018 11:23 PM IST
റിയാദ്: കണ്ണൂർ എക്സ്പാട്രിയേറ്റ്സ് ഓർഗനൈസേഷൻ സൗദി അറേബ്യ (കിയോസ്) ഇസ്കാൻ ഫ്ളഡ്ലൈറ്റ് സ്റ്റേഡിയത്തിൽ സൗദി അറേബ്യയിലെ പ്രമുഖരായ എട്ടു ടീമുകളെ ഉൾപ്പെടുത്തി നടത്തിയ ഏകദിന ഫുട്ബോൾ ടൂർണമെന്‍റിൽ ലിയാ സ്പോർട്ടിംഗ് യുണൈറ്റഡ് എഫ്സി ജേതാക്കളായി. രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ഹഫർസ്റ്റോം എഫ്സി ഹഫർ അൽ ബതീനെയാണ് പരാജയപ്പെടുത്തിയത്.

ചെയർമാൻ എൻ.കെ. സൂരജ് ടൂർണമെന്‍റ് ഉദ്ഘാടനം ചെയ്തു. റിയാദ് വില്ല സ്പോണ്‍സർ ചെയ്ത വിന്നേഴ്സ് പ്രൈസ് മണി ഫിനാൻസ് മാനേജർ എൻ.കെ രാഗേഷും സബീക്ക് സ്പോർട്സ് സ്പോണ്‍സർ ചെയ്ത വിന്നേഴ്സ് ട്രോഫി സബീക്ക് സ്പോർട്സ് മനേജിംഗ് ഡയറക്ടർ ഷാക്കിർ ടിഎമ്മും ചെയർമാൻ എൻ.കെ. സൂരജും ചേർന്നു വിജയികൾക്കു കൈമാറി.

കളത്തിൽ ഗ്രൂപ്പ് സ്പോണ്‍സർ ചെയ്ത റണ്ണേഴ്സ് പ്രൈസ് മണി ജോയ് കളത്തിലും ഫോണ്‍ ഹൗസ് സ്പോണ്‍സർ ചെയ്ത റണ്ണേഴ്സ് ട്രോഫി എക്സിക്യൂട്ടീവ് മാനേജർ അഷ്റഫ് കെ യും കണ്‍വീനർ അനിൽ ചിറക്കലും ചേർന്നു കൈമാറി. ടൂർണമെന്‍റിലെ മികച്ച കളിക്കാരനായി യുണൈറ്റഡ് എഫ്സിയുടെ കണ്ണൂർ യൂണിവേഴ്സിറ്റി മുൻതാരം വൈശാഖിനുള്ള ട്രോഫി വൈസ് ചെയർമാൻ മൊയ്തു അറ്റ്ലസ് നൽകി. മികച്ച ഗോൾ കീപ്പറായി തെരഞ്ഞെടുക്കപ്പെട്ട യുണൈറ്റഡ് എഫ്സിയുടെ അബ്ദുൽ റഹ്മാനുള്ള ട്രോഫി വൈസ് ചെയർമാൻ ജയദേവനും കൈമാറി. നല്ല ഫോർവേർഡ് ആയി തെരഞ്ഞെടുക്കപ്പെട്ട ഹഫർസ്റ്റോം എഫ്സിയുടെ ഹസനുള്ള ട്രോഫി വിതരണം രജീവനും നിർവഹിച്ചു. ടൂർണമെന്‍റിന് മെഡിക്കൽ സഹായം നൽകിയ സഫമക്ക പോളിക്ലിനിക്കിനുള്ള ഉപഹാരങ്ങൾ പ്രോഗ്രാം കമ്മിറ്റി കണ്‍വീനർ പി.ടി.പി. മുക്താർ ചടങ്ങിൽ വിതരണം ചെയ്തു.ഓണ്‍ലൈൻ പോളിംഗിലൂടെ ഏറ്റവും കൂടുതൽ വോട്ട് നേടി വിജയിച്ച ഐഎഫ് എഫ്എഫ് സിക്കുള്ള ട്രോഫി റിഫ പ്രസിഡന്‍റ് ബഷീർ ചേലേന്പ്ര നൽകി.

സ്പോർട്സ് കണ്‍വീനർ നവാസ് കണ്ണൂരിന്േ‍റയും ജോയന്‍റ് കണ്‍വീനർ ഷൈജു പച്ചയുടേയും നേതൃത്വത്തിൽ കിയോസിന്‍റെ എക്സിക്യുട്ടീവ് മെംബർമാർ ഹാഷിം പാപ്പിനിശേരി, നിയാസ് എ.എം, അൻവർ പി.വി., അർഷാദ് മാച്ചേരി, മുഹമ്മദലി കൂടാളി, പ്രഭാകരൻ, ബഷീർ, നസീർ മുതുകുറ്റി, വിഗേഷ്, വിപിൻ, ഹസൻ തിരൂർ, റിയാസ് കാളികാവ്, ഷറഫു പൊ·ള, ഷംജിത്ത് കണ്ണൂർ, അൻസാർ തുടങ്ങിയവർ ടൂർണമെന്‍റിന് നേതൃത്വം നൽകി.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ