കുവൈത്ത് കെ എംസിസി ബൈത്തുറഹ്മ: പാണക്കാട് സയിദ് സാദിഖലി ശിഹാബ് തങ്ങൾ താക്കോൽ കൈമാറി
Monday, January 15, 2018 11:16 PM IST
കുവൈത്ത് സിറ്റി/ വാടാനപ്പള്ളി : കുവൈത്ത് കെ എംസിസി നാല്പതാം വാർഷികാഘോഷത്തോടനുബന്ധിച്ചു നാഷണൽ കമ്മിറ്റി നിർമിച്ചു നൽകുന്ന ബൈത്തുറഹ്മകളിൽ തൃശൂർ ജില്ലയിലെ വാടാനപ്പള്ളിക്കടുത്ത് ചെട്ടിക്കാട്ട് കോളനിയിൽ നിർമിച്ച വീടിന്‍റെ താക്കോൽ ദാനം പാണക്കാട് സയിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു.

കുവൈത്ത് കെ എംസിസി സാല്മിയ ഏരിയ സൽവ യൂണിറ്റ് മെംബർക്കാണ് ഈ കാരുണ്യ ഭവനം നൽകിയിരിക്കുന്നത്. ഇതോടെ കുവൈത്ത് കെ എംസിസി അതിന്‍റെ നാല്പതാം വാർഷികാഘോഷത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്ത് ബൈത്തുറഹ്മകളിൽ നാലെണ്ണം അതിന്‍റെ ഗുണഭോക്താക്കൾക്ക് കൈമാറി. അഞ്ചാമത്തെ ബൈത്തുറഹ്മ 15ന് താനൂർ, നിറമരുതൂർ കാളാട് പി.കെ.കുഞ്ഞാലിക്കുട്ടി എംപി കൈമാറും.

കെ എംസിസി വൈസ് പ്രസിഡന്‍റ് അബ്ദുൽ അസീസ് വലിയകത്ത് അധ്യക്ഷത വഹിച്ചു. പ്രമുഖ പ്രാസംഗികനും മലപ്പുറം ജില്ലാ പഞ്ചായത്തംഗവുമായ വെട്ടം ആലിക്കോയ മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ പദ്ധതികൾ വിശദീകരിച്ചു. ഷറഫുദ്ദീൻ കണ്ണേത്ത്, മുസ്ലിം ലീഗ് തൃശ്ശൂർ ജില്ലാ പ്രസിഡന്‍റ് സി.എച്ച്.റഷീദ്, മുസ്ലിം ലീഗ് തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി ഇ.പി.കമറുദ്ദീൻ, മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.എം.സനൗഫൽ, സി.എ. മുഹമ്മദ് റഷീദ്, കെ.എ.ഹാറൂണ്‍ റഷീദ്, എ.എസ്.എം.അസ്ഗറലി തങ്ങൾ, അഡ്വ. വി.എം.മുഹമ്മദ് ഗസാലി, എം.എ.റഷീദ്., പി.എ.മുഹമ്മദ് മോൻ ഹാജി, ആർ.എം.മനാഫ്, പി.എസ്.എം.ഹുസൈൻ, കെ.എം.അബ്ദുള്ള, മർജാൻ ഹനീഫ ഹാജി, രജനി കൃഷ്ണാനന്ദ്, നിസാം വാടാനപ്പള്ളി, എ.എ.ഷാഹുൽ ഹമീദ്, അറയ്ക്കൽ അൻസാരി, വാടാനപ്പള്ളി പഞ്ചായത്ത് മുസ്ലി ലീഗ് ജനറൽ സെക്രട്ടറി പി.എ.സുലൈമാൻ, കുവൈത്ത് കെ എംസിസി വൈസ് പ്രസിഡണ്ട് അജ്മൽ വേങ്ങര എന്നിവർ പ്രസംഗിച്ചു.

കുവൈത്ത് കെ എംസിസി മുൻ സെക്രട്ടറി കോയ ഫറോക്ക്, കുവൈത്ത് കെ എംസിസി നേതാക്കളായ സിദ്ദീഖ് കുഴിപ്പുറം, കുഞ്ഞി മൊയ്തീൻ ചാലിയം, മുസ്തഫ കൂനോൾമാട്. ബഷീർ വജ്ദാൻ, സിദ്ദീഖ് കോട്ടക്കൽ, ഷുക്കൂർ മണക്കോട്ട്, തൃശൂർ ജില്ലാ കുവൈത്ത് കെ എംസിസി മുൻ പ്രസിഡന്‍റ് കബീർ തുടങ്ങിയവർ സംബന്ധിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ