കെഇഎ സിറ്റി ഏരിയയ്ക്ക് പുതിയ നേതൃത്വം
Monday, January 15, 2018 10:51 PM IST
കുവൈത്ത്: കുവൈത്തിലെ കാസർഗോഡ് ജില്ലക്കാരുടെ പൊതുവേദിയായ കാസർഗോഡ് എക്സ്പാട്രിയേറ്റ് അസോസിയേഷന്‍റെ സിറ്റി ഏരിയയ്ക്ക് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ഹാരീസ് മുട്ടുംതല (പ്രസിഡന്‍റ്), മജീദ് ഇട്ടമ്മൽ, മുസ്തഫ ചെമ്മനാട്, സി. രാമചന്ദ്രൻ (വൈസ് പ്രസിഡന്‍റുമാർ), റസാഖ് ചെമ്മനാട് (ജനറൽ സെക്രട്ടറി), അബ്ദുള്ള കാടംകോട്, ഉനൈസ് ഉദിനൂർ, അഷ്റഫ് പൈവളിക (സെക്രട്ടറിമാർ), മൊയ്തീൻ ഉദുമ (ട്രഷറർ), അനുരാജ് ശ്രീധരൻ (ഓർഗനൈസിംഗ് സെക്രട്ടറി) എന്നിവരെയും അഡ്വൈസറി ബോർഡ് അംഗങ്ങളായി മുനീർ കുണിയ, കബീർ തളങ്കര, ഇക്ബാൽ മാവിലാടം, റഹ്മാൻ മീത്തൽ, അസീസ് തളങ്കര എന്നിവരെയും തെരഞ്ഞെടുത്തു.

കേന്ദ്ര കമ്മിറ്റി പ്രസിഡന്‍റ് അനിൽ കല്ലാർ യോഗം ഉദ്ഘടനം ചെയ്തു. പ്രസിഡന്‍റ് അസീസ് തളങ്കര അധ്യക്ഷത വഹിച്ചു. ഹാരിസ് മുട്ടുംതല പ്രവർത്തന റിപ്പോർട്ടും റസാഖ് ചെമ്മനാട് സാന്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. അനിൽ കള്ളാർ ഷംസുദ്ദീൻ ബദരിയ എന്നിവർ തെരഞ്ഞെടുപ്പു നിയന്ത്രിച്ചു. കേന്ദ്ര സെക്രട്ടറി മുഹമ്മദ് കുഞ്ഞി, ട്രഷറർ മുനീർ കുണിയ, ഹമീദ് മധുർ, രാമകൃഷ്ണൻ ബാലൻ, ഒ.വി. ജലീൽ, ആരിക്കാടി മുഹമ്മദ്, ഹദ്ദാദ് കബീർ തളങ്കര, ഹാരിസ് മുട്ടുംതല, മൊയ്തീൻ ഉദുമ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ