കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ ക്രി​സ്മ​സ് പു​തു​വ​ത്സ​രം ആ​ഘോ​ഷി​ച്ചു
Wednesday, January 10, 2018 10:41 PM IST
കു​വൈ​ത്ത്: കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ ക്രി​സ്മ​സ്പു​തു​വ​ത്സ​രം സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു. അ​ബ്ബാ​സി​യ പ്ര​വാ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ഡ്മി​ൻ മാ​നേ​ജ​ർ അ​ഡ്വ. ജോ​ണ്‍ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ഹ​നീ​ഫ്. സി ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ബി​ജോ​യ് പാ​ല​ക്കു​ന്നേ​ൽ ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷൈ​ജി​ത്ത്.​കെ സം​ഘ​ട​നാ കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.

ര​ക്ഷാ​ധി​കാ​രി കു​ഞ്ഞി​രാ​മ​ൻ.​കെ.​ടി, മ​ഹി​ളാ വേ​ദി പ്ര​സി​ഡ​ന്‍റ് സ്മി​ത ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. പ്ര​വാ​സ ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്കു പോ​കു​ന്ന മു​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം അ​ബ്ദു​ൽ​നാ​സ​ർ.​ടി.​വി യ്ക്ക് ​ച​ട​ങ്ങി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കു​ക​യും അ​സോ​സി​യേ​ഷ​ന്‍റെ ഉ​പ​ഹാ​രം പ്ര​സി​ഡ​ന്‍റും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ചേ​ർ​ന്ന് ന​ൽ​കു​ക​യും ചെ​യ്തു. ക​ണ്‍​വീ​ന​ർ സ​മീ​ർ വെ​ള്ള​യി​ൽ സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും ട്ര​ഷ​റ​ർ ദാ​സ്.​കെ.​ടി ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് അ​സോ​സി​യേ​ഷ​ൻ മെ​ന്പ​ർ​മാ​രും ബാ​ല​വേ​ദി മെ​ന്പ​ർ​മാ​രും അ​വ​ത​രി​പ്പി​ച്ച സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, ഗ്രൂ​പ്പ് ഡാ​ൻ​സ്, ഗാ​ന​മേ​ള തു​ട​ങ്ങി​യ വി​വി​ധ​ങ്ങ​ളാ​യ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ