ഇ​ന്‍റ​ർ സ്കൂ​ൾ ക്വി​സ് മ​ത്സ​ര​ത്തി​ൽ ബി​ർ​ള പ​ബ്ലി​ക് സ്കൂ​ൾ ജേ​താ​ക്ക​ൾ
Wednesday, January 10, 2018 10:39 PM IST
ദോ​ഹ: പാ​ല​ക്കാ​ട് എ​ൻ​എ​സ്എ​സ് കോ​ളേ​ജ് ഓ​ഫ് എ​ഞ്ചി​നീ​യ​റിം​ഗ് പൂ​ർ​വ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ദോ​ഹ​യി​ലെ കൂ​ട്ടാ​യ്മ​യാ​യ അ​ന​ക്സ് ഖ​ത്ത​ർ, വെ​ള്ളി​യാ​ഴ്ച, ബി​ർ​ള പ​ബ്ലി​ക് സ്കൂ​ളി​ൽ ബ്രൈ​ൻ ബാ​റ്റി​ൽ 2018 എ​ന്ന പേ​രി​ൽ ന​ട​ത്തി​യ ഇ​ൻ​റ​ർ സ്കൂ​ൾ ക്വി​സ് മ​ത്സ​ര​ത്തി​ൽ ബി​ർ​ള പ​ബ്ലി​ക് സ്കൂ​ൾ ജേ​താ​ക്കാ​ളാ​യി. അ​ന്നേ ദി​വ​സം ഉ​ച്ച​ക്ക് ന​ട​ന്ന പ്ര​ഥ​മി​ക മ​ത്സ​ര​ത്തി​ൽ ഖ​ത്ത​റി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി നാ​നൂ​റോ​ളം കു​ട്ടി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. ഇ​തി​ൽ നി​ന്നും തി​ര​ഞ്ഞെ​ടു​ത്ത ആ​റു സ്കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ളാ​ണ് ഫൈ​ന​ലി​ൽ മ​ത്സ​രി​ക്കാ​ൻ യോ​ഗ്യ​ത നേ​ടി​യ​ത്.

ഡി​പി​എ​സ് സ്കൂ​ൾ ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​പ്പോ​ൾ ഐ​ഡി​യ​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​നാ​ണ് മൂ​ന്നാം സ്ഥാ​നം ല​ഭി​ച്ച​ത്. അ​ശ്വ​മേ​ദ​മെ​ന്ന വി​പ​രീ​ത പ്ര​ശ്നോ​ത്ത​രി​യി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ജി.​എ​സ.് പ്ര​ദീ​പ് ക്വി​സ് മാ​സ്റ്റ​റാ​യ പ​രി​പാ​ടി​യി​ലെ ഒ​രോ ചോ​ദ്യ​ങ്ങ​ളും അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഴി​വും ഓ​ർ​മ​ശ​ക്തി​യും വി​ളി​ച്ചോ​തു​ന്ന​തോ​ടൊ​പ്പം പ​രി​പാ​ടി വീ​ക്ഷി​ച്ചി​രു​ന്ന​വ​ർ​ക്ക് ഒ​രു പു​ത്ത​ൻ അ​നു​ഭ​വ​മാ​യി മാ​റി. ക്വി​സ് മ​ത്സ​ര​ത്തി​ന്‍റെ ഇ​ട​വേ​ള​യി​ൽ ന​ട​ന്ന ഖ​ത്ത​ർ റോ​ബോ​ട്ടി​ക് സെ​ൻ​റ​റി​ലെ അ​സിം ഹു​സൈ​ന്‍റെ റോ​ബോ​ട്ടി​ക് ഷോ ​കു​ട്ടി​ക​ൾ​ക്ക് ഈ ​രം​ഗ​ത്തെ നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ഒ​ന്നാ​യി​രു​ന്നു.