കെഎംസി​സി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു
Tuesday, January 9, 2018 9:42 PM IST
റി​യാ​ദ്: പൊ​തു പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് സ​മ​ർ​പ്പ​ണ​ത്തി​ന്‍റെ​യും വി​ശു​ദ്ധി​യു​ടെ​യും ആ​ൾ​രൂ​പ​മാ​യി​രു​ന്നു​വെ​ന്നു ദി​വ​സം നി​ര്യാ​ത​നാ​യ സൗ​ദി കെഎംസി​സി നാ​ഷ​ണ​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ എ​ഞ്ചി​നീ​യ​ർ സി. ​ഹാ​ഷി​മി​നെ റി​യാ​ദ് ക​ഐം​സി​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ സ​ദ​സി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

നാ​ല് പ​തി​റ്റാ​ണ്ട് കാ​ലം സൗ​ദി​യി​ലെ​യും കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ​യും കെഎംസി​സി യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ച്ചി​രു​ന്ന ഹാ​ഷിം പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ക്ക് മാ​തൃ​ക​യാ​യി. സു​ഹൃ​ത്തി​ന്‍റെ മൃ​ത​ശ​രീ​ര​ത്തെ അ​നു​ഗ​മി​ച്ചു നാ​ട്ടി​ലെ​ത്തി ദി​വ​സ​ങ്ങ​ൾ​ക്ക​കം നാ​ട്ടി​ൽ മ​ര​ണ​പ്പെ​ട്ട ബാ​ലു​ശേ​രി മ​ണ്ഡ​ലം കെഎംസി​സി ട്ര​ഷ​റ​ർ മു​സ്ത​ഫ കേ​യ​ക്ക​ണ്ടി റി​യാ​ദി​ൽ കെഎംസി​സി പ്ര​വ​ർ​ത്ത​ന രം​ഗ​ത്തെ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു​വെ​ന്നും പ്രാ​സം​ഗി​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​വ​ർ​ക്ക് വേ​ണ്ടി​യും പ്ര​ത്യേ​കം പ്രാ​ർ​ത്ഥ​ന​യും മ​യ്യി​ത്ത് ന​മ​സ്ക്കാ​ര​വും ന​ട​ത്തി. സൈ​ത​ല​വി ഫൈ​സി പ​ന​ങ്ങാ​ങ്ങ​ര മ​യ്യി​ത്ത് ന​മ​സ്കാ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. റി​യാ​ദ് ക​ഐം​സി​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​സ​ലാം തൃ​ക്ക​രി​പ്പൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സൗ​ദി കെഎംസി​സി നാ​ഷ​ണ​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് വേ​ങ്ങാ​ട്ട്, സെ​ക്ര​ട്ട​റി എ​സ്.​വി അ​ർ​ഷു​ൽ അ​ഹ​മ്മ​ദ്, കെ.​കെ.​കോ​യാ​മു ഹാ​ജി, യു.​പി. മു​സ്ത​ഫ, റ​ഷീ​ദ് മ​ണ്ണാ​ർ​ക്കാ​ട്, തേ​നു​ങ്ങ​ൾ അ​ഹ​മ്മ​ദ് æകു​ട്ടി, ഉ​സ്മാ​ന​ലി പാ​ല​ത്തി​ങ്ങ​ൽ, കെ.​ടി.​അ​ബൂ​ബ​ക്ക​ർ, നാ​സ​ർ മാ​ങ്കാ​വ്, അ​ബ്ദു​റ​സാ​ഖ് മ​യ​ങ്ങി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി മു​ജീ​ബ് ഉ​പ്പ​ട സ്വാ​ഗ​ത​വും ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ജ​ലീ​ൽ തി​രൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ഷി​ഫാ അ​ൽ​ജ​സീ​റ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന മ​യ്യി​ത്ത് ന​മ​സ്ക്കാ​ര​ത്തി​ലും അനു​സ്മ​ര​ണ സ​ദ​സി​ലും സെ​ൻ​ട്ര​ൽ, ജി​ല്ലാ, മ​ണ്ഡ​ലം, ഏ​രി​യാ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള​ട​ക്കം നൂ​റു​ക്ക​ണ​ക്കി​നാ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ