കെ​ഫാ​ക് അ​ന്ത​ർ​ജി​ല്ലാ ടൂ​ർ​ണ​മെ​ന്‍റ് കി​ക്കോ​ഫ് വ്യാ​ഴാ​ഴ്ച
Thursday, December 14, 2017 11:25 AM IST
കു​വൈ​ത്ത് സി​റ്റി: കേ​ര​ളാ എ​ക്സ്പാ​റ്റ്സ് ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്തും (KEFAK) വി​വി​ധ ജി​ല്ലാ അ​സോ​സി​യേ​ഷ​നു​ക​യു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തു​ന്ന കെ​ഫാ​ക് അ​ന്ത​ർ​ജി​ല്ലാ ടൂ​ർ​ണ​മെ​ന്‍റി​ന് സീ​സ​ണ്‍ അ​ഞ്ചി​ന്‍റെ കി​ക്കോ​ഫ് വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് മി​ശ്രി​ഫി​ലെ യൂ​ത്ത് പ​ബ്ലി​ക് സ്റ്റേ​ഡി​യ​ത്തി​ൽ ഫോ​ർ​മ​ർ കു​വൈ​ത്ത് ദേ​ശീ​യ ഫു​ട്ബോ​ൾ താ​രം ഫ​ഹ​ദ് അ​ൽ ദൗ​സ​രി നി​ർ​വ്വ​ഹി​ക്കും.

പ്ര​ശ​സ്ത കു​വൈ​ത്തി ഗാ​യ​ക​ൻ മു​ബാ​റ​ക് അ​ൽ റാ​ഷി​ദ് മു​ഖ്യ അ​ഥി​തി​യാ​യി​രി​ക്കും . ര​ണ്ട​ര മാ​സ​ത്തോ​ളം നീ​ണ്ടു​നി​ൽ​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ മാ​സ്റ്റേ​ഴ്സ് വി​ഭാ​ഗ​ത്തി​ലും സോ​ക്ക​ർ ലീ​ഗ് വി​ഭാ​ഗ​ത്തി​ലു​മാ​യി പ്ര​മു​ഖ​രാ​യ ഒ​ൻ​പ​ത് ജി​ല്ലാ ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കും. മാ​സ്റ്റേ​ഴ്സ് ലീ​ഗി​ലെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ നി​ല​വി​ലെ ചാ​ന്പ്യന്മാ​രാ​യ മ​ല​പ്പു​റം തി​രു​വ​ന​ന്ത​പു​ര​ത്തെ നേ​രി​ടു​ന്പോ​ൾ സോ​ക്ക​ർ ലീ​ഗി​ലെ നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ കെ​ഡി​എ​ഫ്എ കോ​ഴി​ക്കോ​ട് തി​രു​വ​ന​ന്ത​പു​ര​വു​മാ​യി കൊ​ന്പു​കോ​ർ​ക്കും ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യ​താ​യി കേ​ഫാ​ക് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ