പ്ര​വാ​സി ക്ഷേ​മ​പ​ദ്ധ​തി​ക​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കും: എം.​വി ഗോ​വി​ന്ദ​ൻ മാ​സ്റ്റ​ർ
Wednesday, December 13, 2017 12:10 PM IST
അ​ൽ​ഹ​സ: സൗ​ദി അ​റേ​ബ്യ​യി​ലെ പു​തി​യ തൊ​ഴി​ൽ​സാ​ഹ​ച​ര്യം മ​ന​സി​ലാ​ക്കി കേ​ര​ള​ത്തി​ലെ ഇ​ട​തു​മു​ന്ന​ണി സ​ർ​ക്കാ​ർ പ്ര​വാ​സി​ക​ൾ​ക്കാ​യി ന​ട​പ്പി​ലാ​ക്കി കൊ​ണ്ടി​രി​ക്കു​ന്ന ക്ഷേ​മ പ​ദ്ധ​തി​ക​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​വും ജ​ന​കീ​യ​വു​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്നാ​യു​ള്ള ന​ട​പ​ടി​ക​ൾ ഉൗ​ർ​ജ്ജി​ത​മാ​ക്കു​മെ​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​വും ദേ​ശാ​ഭി​മാ​നി മു​ഖ്യ​പ​ത്രാ​ധി​പ​രു​മാ​യ എം.​വി ഗോ​വി​ന്ദ​ൻ മാ​സ്റ്റ​ർ പ​റ​ഞ്ഞു.

അ​ൽ​ഹ​സ​യി​ൽ ഇ​ട​തു സ​ർ​ക്കാ​രി​ന്‍റെ പ​തി​നെ​ട്ടു മാ​സ​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​ർ​ക്കാ​രി​ന്‍റെ ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​നു ഒ​രു വി​ഭാ​ഗം മാ​ധ്യ​മ​ങ്ങ​ൾ വി​മു​ഖ​ത കാ​ണി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. നോ​ർ​ക്ക പ്ര​വാ​സി​കാ​ര്യ വ​കു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ പ്ര​വാ​സി​ക്ഷേ​മ​നി​ധി ഡ​യ​റ​ക്ട​ർ ജോ​ർ​ജ് വ​ർ​ഗീ​സ് വി​ശ​ദീ​ക​രി​ച്ചു. യോ​ഗ​ത്തി​ൽ ന​വോ​ദ​യ ഹ​ഫൂ​ഫ് ഏ​രി​യാ പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​ൻ കൊ​യി​ലാ​ണ്ടി അ​ധ്യ​ക്ഷ​നാ​യി. മു​ബാ​റ​സ് ഏ​രി​യാ സി​ക്ര​ട്ട​റി ജോ​സ് മാ​നാ​ട​ൻ സ്വാ​ഗ​ത​വും ഹ​ഫൂ​ഫ് ഏ​രി​യ സെ​ക്ര​ട്ട​റി ജ​യ​പ്ര​കാ​ശ് ന​ന്ദി​യും പ​റ​ഞ്ഞു. അ​ല​ഹ​സ​യി​ലെ ച​രി​ത്ര​സ്മാ​ര​ക​മാ​യ ജ​ബ​ൽ​ഗാ​ര​യി​ലും അ​ദ്ദേ​ഹം സ​ന്ദ​ർ​ശ​നം ന​ട​ത്തി. കേ​ന്ദ്ര വൈ: ​ഹ​നീ​ഫ മൂ​വാ​റ്റു​പു​ഴ, കേ​ന്ദ്ര​ക്ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സ​ലിം മ​ണാ​ട്ട്, എം ​ആ​ർ ച​ന്ദ്ര​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ കു​റി​ച്ചി​മു​ട്ടം