ലാ​ൽ കെ​യേ​ഴ്സ് കു​വൈ​ത്ത് വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
Tuesday, December 12, 2017 11:58 AM IST
കു​വൈ​ത്ത്: മ​ല​യാ​ള​ത്തി​ന്‍റെ ന​ട​ന വി​സ്മ​യം പ​ത്മ​ശ്രീ ഭ​ര​ത് മോ​ഹ​ൻ​ലാ​ലി​ന്‍റെ ആ​രാ​ധ​ക​രു​ടെ ആ​ഗോ​ള ഓ​ണ്‍​ലൈ​ൻ കൂ​ട്ടാ​യ്മ​യാ​യ ലാ​ൽ കെ​യെ​ർ​സ് വേ​ൾ​ഡ് വൈ​ഡ് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി കു​വൈ​ത്ത് യൂ​ണി​റ്റി​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ വി​സ്മ​യം 2017 എ​ന്ന പ​രി​പാ​ടി പ്ര​ശ​സ്ത സി​നി​മ സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ മേ​ജ​ർ ര​വി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

Helping Hands are better than praying lips (സ​ഹാ​യി​ക്കു​ന്ന ക​ര​ങ്ങ​ളാ​ണ് പ്രാ​ർ​ത്ഥി​ക്കു​ന്ന ചു​ണ്ടു​ക​ളേ​ക്കാ​ൾ ന​ല്ല​ത്) എ​ന്ന ആ​പ്ത​വാ​ക്യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന, പ്ര​തി​മാ​സം ന​ട​ത്തി വ​രു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​മാ​ഹ​രി​ച്ച ഡി​സം​ബ​ർ മാ​സ​ത്തെ തു​ക കൈ​മാ​റി.

ഭാ​ര​ത​ത്തി​നു വേ​ണ്ടി സേ​വാ​സ​ന​മ​നു​ഷ്ഠി​ച്ച മു​തി​ർ​ന്ന ജ​വാന്മാരാ​യ ലെ​ഫ്റ്റ​ന​ന്‍റ് പി​സി ജോ​ർ​ജ്, വിം​ഗ് ക​മാ​ൻ​ഡ​ർ സു​ബ്ര​മ​ണ്യ​ൻ, മു​ര​ളി പ​ണി​ക്ക​ർ, കു​വൈ​ത്തി​ലെ പ്ര​മു​ഖ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ മ്ര​നോ​ജ് മാ​വേ​ലി​ക്ക​ര, സ​ന്ന​ദ്ധ ര​ക്ത​ദാ​ന കൂ​ട്ടാ​യ്മ​യാ​യ ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള കു​വൈ​ത്ത് ടീം ​തു​ട​ങ്ങി​യ​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ലാ​ൽ കെ​യെ​ർ​സ് കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് ആ​ർ, സെ​ക്ര​ട്ട​റി ഷി​ബി​ൻ​ലാ​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് മേ​ജ​ർ ര​വി​യെ ആ​ദ​രി​ച്ചു. ലാ​ൽ കെ​യെ​ർ​സ് കു​വൈ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ്, സെ​ക്ര​ട്ട​റി ഷി​ബി​ൻ​ലാ​ൽ, ട്രെ​ഷ​റ​ർ അ​നീ​ഷ് നാ​യ​ർ, സ​ണ്‍​റൈ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റെ​സ്റ്റോ​റ​ന്‍റ് എം ​ഡി സ​ജീ​വ് നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. തു​ട​ർ​ന്ന് കു​വൈ​ത്തി​ലെ പ്ര​മു​ഖ ക​ലാ​കാ​രന്മാ​ർ അ​ണി​നി​ര​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ