യു​എ​ഇ ലോ​ഗോ​ ​സൃ​ഷ്ടി​ച്ചു ഷാ​ർ​ജ ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ൾ
Tuesday, December 12, 2017 10:51 AM IST
ഷാ​ർ​ജ: ഫാ​ൽ​ക്ക​ൻ മാ​തൃ​ക​യി​ലു​ള്ള യു​എ​ഇ ലോ​ഗോ സൃ​ഷ്ടി​ച്ചു ഷാ​ർ​ജ ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ൾ. സ്കൂ​ൾ കാ​യി​ക​മേ​ള​യി​ലാ​ണ് ഷാ​ർ​ജ ഇ​ന്ത്യ​ൻ സ്കൂ​ൾ ബോ​യ്സ് വി​ഭാ​ഗം വി​ദ്യാ​ർ​ത്ഥി​ക​ൾ മ​നു​ഷ്യലോ​ഗോ അ​വ​ത​രി​പ്പി​ച്ച​ത്. മൂ​ന്നു മു​ത​ൽ അ​ഞ്ചു വ​രെ ക്ലാ​സു​ക​ളി​ലെ ആ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ത്ഥി​ക​ൾ അ​ണി ചേ​ർ​ന്നാ​ണ് ഇ​ത്ത​ര​മൊ​രു പു​തു​മ ഒ​രു​ക്കി​യ​ത്. ലോ​ഗോ​യി​ലു​ള്ള​ത് പോ​ലെ ന​ടു​വി​ൽ യു​എ​ഇ പ​താ​ക കൂ​ടി തീ​ർ​ത്തി​രു​ന്നു. വി​ജി​ല ഫ്രെ​ഡ​റി​ക്, അ​നി​ൽ കു​മാ​ർ.​പി.​ബി, അ​പ​ർ​ണ നാ​യ​ർ എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

ഷാ​ർ​ജ അ​ൽ തി​ഖ സ്പോ​ർ​ട്സ് ക്ല​ബി​ൽ ന​ട​ന്ന ദ്വ​ദി​ന കാ​യി​ക​മേ​ള ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. വൈ.​എ. റ​ഹീം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു സോ​മ​ൻ, ട്ര​ഷ​റ​ർ വി.​നാ​രാ​യ​ണ​ൻ നാ​യ​ർ, പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ പ്ര​മോ​ദ് മ​ഹാ​ജ​ൻ, ആ​ന്‍റ​ണി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.ഗേ​ൾ​സ് വി​ഭാ​ഗ​ത്തി​ൽ ബ്ലൂ ​ഹൗ​സും, ബോ​യ്സ് വി​ഭാ​ഗ​ത്തി​ൽ റ​ഡ് ഹൗ​സും ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ന്‍റു നേ​ടി ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​മാ​രാ​യി.