മ​രു​ഭൂ​മി​യെ കു​ളി​ര​ണി​യി​ച്ച കെഎംസിസി 'ക​ളി​ക്ക​ളം 2017'
Monday, December 11, 2017 11:18 AM IST
ദ​മ്മാം : കെഎംസിസി ദ​മ്മാം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഒ​ഗ്മി​യോ​സ് ക​ളി​ക്ക​ളം 2017 ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ടും പ​രി​പാ​ടി​യി​ലെ വൈ​വി​ധ്യ​ത കൊ​ണ്ടും ഏ​റേ ശ്ര​ദ്ധേ​യ​മാ​യി. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​ക്കു കീ​ഴി​ലെ ഇ​രു​പ​ത്തി​യൊ​ന്നോ​ളം യൂ​ണി​റ്റു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു കൊ​ണ്ടു​ന​ട​ത്തി​യ വാ​ർ​ഷി​ക പ​രി​പാ​ടി​യാ​യ ക​ലാ കാ​യി​ക മാ​മാ​ങ്കം കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ കാ​യി​ക ച​രി​ത്ര​ത്തി​ലെ മി​ക​വു​റ്റ ഒ​രു ഏ​ടാ​യി മാ​റി .

രാ​വി​ലെ 7.30നു ​ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു, എ​ട്ടി​ന് ഈ​സ്റ്റേ​ണ്‍ പ്രൊ​വി​ൻ​സ് കെഎംസിസി
പ്ര​സി​ഡ​ന്‍റ് കാ​ദ​ർ ചെ​ങ്ക​ള പ​താ​ക ഉ​യ​ർ​ത്തി. തു​ട​ർ​ന്നു വി​വി​ധ യു​ണി​റ്റ് ക​മ്മി​റ്റി​ക​ളു​ടെ വ​ർ​ണ​ശ​ബ​ള​മാ​യ മാ​ർ​ച്ച് പാ​സ്റ്റോ​ടു കൂ​ടി ജു​ബെ​ൽ ഹൈ​വേ​യി​ലേ ഒ​യാ​സി​സ് സ്പോ​ർ​ട്സ് വി​ല്ലേ​ജി​ലെ മ​ർ​ഹൂം കു​ഞ്ഞാ​ലി സാ​ഹി​ബ് മൈ​താ​ന​ത്തു പു​ൽ​ത​കി​ടി​ക​ളെ പു​ള​ങ്കം കൊ​ള്ളി​ച്ചു പ്രീ​സ്കൂ​ൾ മു​ത​ൽ അ​റു​പ​തു വ​യ​സു വ​രെ​യു​ള്ള​വ​രെ അ​ണി​നി​ര​ത്തി വി​വി​ധ ഇ​നം അ​ത്ല​റ്റി​ക് മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റി. അ​ത്യ​ധി​കം ആ​വേ​ശ​ത്തോ​ടെ അ​ഞ്ഞൂ​റി​ല​ധി​കം മ​ത്സ​രാ​ർ​ത്ഥി​ക​ൾ മാ​റ്റു​ര​ച്ചു. ആ​യി​ര​ത്തോ​ളം പേ​ർ പ​രി​പാ​ടി ആ​സ്വ​ദി​ക്കാ​ൻ എ​ത്തി​യെ​ന്ന​ത് ക​മ്മി​റ്റി​യു​ടെ വി​ജ​യ​മാ​യി.

കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രു​മാ​യി വേ​ർ​ത്തി​രി​ച്ചു ന​ട​ത്തി​യ മ​ൽ​സ​ര​ത്തി​ൽ അ​ന്പ​തോ​ളം പേ​ർ മാ​റ്റു​ര​ച്ചു. രാ​വി​ലെ മു​ത​ലേ മ​ൽ​സ​ര​വി​ജ​യി​ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക​റ്റും മെ​ഡ​ലും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത പ​ല ക​ഐം​സി​സി നേ​താ​ക്ക​ളും സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​രും വ്യ​വ​സാ​യ പ്ര​മു​ഖ​രും ന​ൽ​കി. രാ​ത്രി 8.30 നു ​പ്ര​വി​ശ്യ​യി​ലെ സാം​സ്കാ​രി​ക നാ​യ​ക·ാ​രും നേ​താ​ക്ക​ളും പ​ങ്കെ​ടു​ത്ത സാം​സ്കാ​രി​ക​സ​മ്മേ​ള​നം കെഎംസിസി നാ​ഷ​ണ​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ സി ​ഹാ​ഷിം സാ​ഹി​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വാ​സ ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന പാ​ല​ക്കാ​ട് ജി​ല്ല ജ: ​സെ​ക്ര​ട്ട​റി മു​നീ​ബ് ഹ​സ​നെ ച​ട​ങ്ങി​ൽ സെ​ൻ​ട്ര​ൽ ഭാ​ര​വാ​ഹി​ക​ൾ ആ​ദ​രി​ച്ചു. ചാ​ന്പ്യന്മാ​രാ​യ ജ​വാ​സാ​ത്ത് യൂ​ണി​റ്റി​നു​ള്ള ട്രോ​ഫി​യും മെ​ഡ​ലും, ക​ളി​ക്ക​ളം പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ ഖാ​ദ​ർ മാ​സ്റ്റ​ർ അ​ൽ​മു​ന സ്കൂ​ൾ ന​ൽ​കി. ര​ണ്ടാം സ്ഥാ​നം നേ​ടി​യ യൂ​ണി​റ്റി​നു​ള്ള ട്രോ​ഫി ക​ബീ​ർ കൊ​ണ്ടോ​ട്ടി​യും റ​ഹ്മാ​ൻ കാ​ര​യാ​ടും കൂ​ടി വി​ജ​യി​ക​ൾ​ക്ക് ന​ൽ​കി. മൂ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്കു​ള്ള ട്രോ​ഫി ഷാ​ജി ആ​ല​പ്പു​ഴ ന​ൽ​കി.

പ​രി​പാ​ടി​ക​ൾ​ക്ക് സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ അ​സ്ലം കൊ​ള​ക്കോ​ട​ൻ ക​ണ്‍​വീ​ന​ർ ഷി​റാ​ഫ് മൂ​ലാ​ട് കോ​ഡി​നേ​റ്റ​ർ മ​ഹ​മൂ​ദ് പൂ​ക്കാ​ട്, മു​നീ​ബ് ഹ​സ​ൻ, മു​ജീ​ബ് കൊ​ള​ത്തൂ​ർ, റ​ഹീം ത്രി​ശൂ​ർ, സ​ലാം മ​യ്യം, ആ​ഷി​ഖ് കൊ​ല്ലം, മ​നാ​ഫ് താ​നൂ​ർ, റ​ഷീ​ദ് ആ​ല​പ്പു​ഴ, റു​ഖി​യ റ​ഹ്മാ​ൻ, ഹ​ഫ്സ​ത്ത് കു​ട്ടി, ഫാ​ത്തി​മ ബ​ക്ക​ർ, റു​ബീ​ന ല​ത്തീ​ഫ്, സ​ഫ​റോ​ണ്‍ മു​ജീ​ബ്, സാ​ഹി​റ ഷി​റാ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സ​ക്കീ​ർ അ​ഹ​മ​ദ്, മാ​മു നി​സാ​ർ,ടി ​ഹം​സ മു​ഹ​മ്മ​ദ് കു​ട്ടി കൊ​ഡൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക​ബീ​ർ കൊ​ണ്ടോ​ട്ടി​യു​ടെ അ​ദ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ന്ന് റ​ഹ്മാ​ൻ കാ​ര​യാ​ട് സ്വാ​ഗ​തം പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ കു​റി​ച്ചി​മു​ട്ടം