ഫു​ട്ബോ​ൾ ആ​ര​വ​ത്തി​നൊ​രു​ങ്ങി കു​വൈ​ത്ത്
Monday, December 11, 2017 11:11 AM IST
കു​വൈ​ത്ത് സി​റ്റി : ര​ണ്ടു​വ​ർ​ഷ​ത്തെ വി​ല​ക്കി​നു​ശേ​ഷം ഫു​ട്ബോ​ൾ ആ​ര​വ​ത്തി​നൊ​രു​ങ്ങി കു​വൈ​ത്ത്. ഡി​സം​ബ​ർ 23 മു​ത​ൽ ജ​നു​വ​രി അ​ഞ്ചു​വ​രെ ന​ട​ക്കു​ന്ന ഗ​ൾ​ഫ് ക​പ്പ് ഫു​ട്ബോ​ളി​ന് രാ​ജ്യം ആ​തി​ഥ്യ​മൊ​രു​ക്കും. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് രാ​ജ്യ​ത്തി​നു​മേ​ൽ രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം പി​ൻ​വ​ലി​ച്ച​ത്.

നേ​ര​ത്തെ ഖ​ത്ത​റി​ൽ ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ച മ​ത്സ​ര​ങ്ങ​ൾ സൗ​ദി​യു​ടെ​യും ബ​ഹ്റൈ​ന്‍റെ​യും യു​എ​ഇ​യു​ടെ​യും എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് നി​ഷ്പ​ക്ഷ വേ​ദി​യാ​യ കു​വൈ​ത്തി​ലേ​ക്ക് മാ​റ്റു​വാ​ൻ തീ​ർ​ച്ച​പ്പെ​ടു​ത്തി​യ​ത്. സൗ​ദി, യു​എ​ഇ, ബ​ഹ്റൈ​ൻ, ഒ​മാ​ൻ, ഖ​ത്ത​ർ, കു​വൈ​ത്ത്, ഇ​റാ​ഖ്, യെ​മ​ൻ എ​ന്നീ ടീ​മു​ക​ളാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ൽ മ​ത്സ​രി​ക്കു​ന്ന​ത്. കു​വൈ​ത്തും ഖ​ത്ത​റും ത​മ്മി​ൽ ന​ട​ത്തി​യ കൂ​ടി​യാ​ലോ​ച​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ടൂ​ർ​ണ​മെ​ന്‍റ് മാ​റ്റാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് ഖ​ത്ത​ർ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ബി​ൻ അ​ഹ​മ്മ​ദ് അ​ൽ താ​നി പ​റ​ഞ്ഞു. മ​ത്സ​ര​ങ്ങ​ൾ കാ​ണാ​ൻ രാ​ജ്യാ​ന്ത​ര ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ (ഫി​ഫ ) പ്ര​സി​ഡ​ന്‍റ് ഇ​ൻ​ഫാ​ന്‍റി​നോ എ​ത്തു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ