കൈരളി ഫുജൈറ കേരളോത്സവം
Sunday, December 10, 2017 1:54 AM IST
ഫുജൈറ: യുഎഇയുടെനാൽപ്പത്താറാമതു ദേശീയ ദിനത്തിന്‍റെ ഭാഗമായി കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ കേരളോത്സവം 2017 ഡിസംബർ എട്ടാംതീയതി വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനു നടന്നു. ജന പങ്കാളിത്തം കൊണ്ടും, സഘാടന മികവുകൊണ്ടും ഏറെ ശ്രദ്ധേയമായിരുന്നു കൈരളി കേരളോത്സവം 2017.

കോൽകളി, ജുഗൽബന്ധി, ഗ്രൂപ്പ് ശാസ്ത്രീയ നൃത്തങ്ങൾ, പഞ്ചാബി ബാങ്കര, കാക്കരശി നാടകം, നാടൻ നൃത്തങ്ങൾ, സംഘനൃത്തങ്ങൾ, കണ്യാർകളി, ചെണ്ടമേളം, ബുള്ളറ്റ് ബാന്‍റ് അവതരിപ്പിച്ച ഗാനമേള, സാംസ്കാരിക സമ്മേളനം, ഘോഷയാത്ര, ഡിസി ബുക്സിന്‍റെ പുസ്തക ശാല, നാടൻ ഭക്ഷണ ശാലകൾ, കുടുംബശ്രീ കടകൾ, പായസം, ചായക്കട, വള മാല, ഐസ്, കടല, ഗ്രൗണ്ട് പരിപാടികൾ., റിക്കാർഡ് ഡാൻസ്,കവിതകൾ, പാട്ടുകൾ, ബലൂണ്‍ തുടങ്ങി രണ്ടു വേദികളിയായി ആഘോഷം ഉച്ചയ്ക്ക് പന്ത്രണ്ടു വരെ നീണ്ടു.

ആഘോഷങ്ങളോട് അനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനം കോണ്‍സുൽ നീരജ് അഗ്രവാൾ (പ്രസ് , ഇൻഫർമേഷൻ & കൾച്ചർ) ഉദ്ഘാടനം ചെയ്തു. ഫുജൈറ യൂണിറ്റ് പ്രസിഡന്‍റ് ലെനിൻ ജോർജ് അധ്യക്ഷത വഹിച്ചു സെക്രട്ടറി ഉമ്മർ ചോലക്കൽ സ്വാഗതം ആശംസിച്ച യോഗത്തിൽ ദേശാഭിമാനി ജനറൽ മാനേജർ കെ. ജെ. തോമസ് വിശിഷ്ടാതിഥി ആയിരുന്നു, എൻടിവി ചെയർമാൻ മാത്തുക്കുട്ടി കടോണ്‍, താരിഖ് മുഹമ്മദ് അൽ ഹനായീ, ഡെപ്യൂട്ടി മാനേജർ ഫുജൈറ കൾച്ചർ ആൻഡ് മീഡിയ അതോറിറ്റി ,പ്രവാസി ക്ഷേമനിധി ഡയറക്ടർ ബോർഡ് അംഗം കൊച്ചുകൃഷ്ണൻ , സെൻട്രൽ കമ്മറ്റി സെക്രട്ടറി സുഭാഷ് .വി. എസ്, പ്രസിഡന്‍റ് കെ. പി. സുകുമാരൻ , സ്വാഗത സംഘം ചെയർമാൻ സൈമണ്‍ സാമുവേൽ എന്നിവർ ആശംസകൾ അറിയിച്ചു , വനിതാ സെൻട്രൽ ചെയർപേഴ്സണ്‍ ശുഭ രവികുമാർ , കണ്‍വീനർ മറിയാമ്മ ജേക്കബ് , യൂണിറ്റ് കണ്‍വീനർ ബിജി സുരേഷ് ബാബു തുടങ്ങിയർ സന്നിഹിതരായിരുന്നു. സ്വാഗത സംഘം കണ്‍വീനർ വി.പി.സുജിത് യോഗത്തിനു നന്ദി രേഖപ്പെടുത്തി.

മുപ്പത്തി എട്ടു വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്കു മടങ്ങുന്ന കൈരളി മുൻ പ്രസിഡന്‍റ് മോഹനൻ പിള്ളയെ വേദിയിൽ ആദരിച്ചു . കൂടുതൽ വിവരങ്ങൾക്ക് ഉമ്മർ ചോലക്കൽ - 056 2244522 , ലെനിൻ - 055 1308254, സുജിത് 050 4905257.