കാസർഗോഡ് ജില്ലാ മുസ് ലിം ലീഗ് വൈസ് പ്രസിഡന്‍റിന് സ്വീകരണം നൽകി
Saturday, December 9, 2017 6:44 AM IST
ദോഹ: കാസർഗോഡ് ജില്ലാ മുസ് ലിം ലീഗ് വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുപ്പട്ടശേഷം ദോഹയിലെത്തിയ എസ്.എ.എം ബഷീറിനെ കാസർഗോഡ് ജില്ലാ കെ എംസിസി കൗണ്‍സിൽ യോഗം സ്വീകരണം നൽകി.

എം.പി ഷാഫി ഹാജി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് എം. ലുഖ്മാനുൽ ഹക്കീം അധ്യക്ഷത വഹിച്ചു. സാലിഹ് ബേക്കൽ, മുട്ടം മഹമൂദ്, സിദ്ദീഖ് മണിയംപാറ, സമീർ ഉടുന്പുംതല, സലാം എച്ച്, റഷീദ് മൗലവി, എം.വി. ബഷീർ, ആദം കുഞ്ഞി തളങ്കര, കെ.എസ്. അബ്ദുള്ള, എം.ടി.പി. മുഹമ്മദ് കുഞ്ഞി, നാസർ കൈതക്കാട്, കെ.വി. മുഹമ്മദ്, മൊയ്തീൻ ആദൂർ, മജീദ് ചെന്പിരിക്ക, ജലീൽ കാഞ്ഞങ്ങാട്, എൻ. ബഷീർ, ജനറൽ സെക്രട്ടറി സാദിക്ക് പാക്യാര, സെക്രട്ടറി ബഷീർ ചെർക്കള എന്നിവർ സംസാരിച്ചു. ബഷീർ മറുപടി പ്രസംഗം നടത്തി.