ദമാം സോഷ്യൽ ഫോറം പ്രതിഷേധിച്ചു
Friday, December 8, 2017 1:43 PM IST
ദമാം: ലൗ ജിഹാദ് ആരോപിച്ച് രാജസ്ഥാനിൽ മുസ് ലിം യുവാവിനെ ജീവനോടെ ചുട്ടെരിച്ച നടപടിയിൽ സോഷ്യൽ ഫോറം ദമാം കേരള സ്റ്റേറ്റ് കമ്മിറ്റി പ്രതിഷേധിച്ചു.

ഐഎസിനെ പോലും കടത്തി വെട്ടുന്ന ഇന്ത്യൻ ഫാസിസ്റ്റുകളുടെ ഇത്തരം നടപടികൾക്കെതിരെ രാജ്യ സ്നേഹികൾ രംഗത്തു വരണമെന്നും യോജിച്ച പോരാട്ടത്തിലൂടെ ഹിന്ദുത്വ ഭീകരതയെ തളച്ചില്ലെങ്കിൽ രാജ്യത്തിന് സർവ നാശമായിരിക്കും ഫലമെന്നും യോഗം മുന്നറിയിപ്പു നൽകി.

നരേന്ദ്ര മോദിയുടെ പിൻബലമാണ് ഹിന്ദുത്വ ഭീകരർക്ക് ഇത്തരം പ്രവർത്തികൾ ആവർത്തിക്കാൻ ധൈര്യം നൽകുന്നത്. മുന്പ് പശു ഭീകരൻമാർ രാജ്യ വ്യാപകമായി നടത്തിയ തല്ലിക്കൊലകളിലെ പ്രതികൾ ശിക്ഷിക്കപ്പെടാതിരുന്നതും അക്രമികൾക്ക് അഴിഞ്ഞാടാൻ ധൈര്യം നൽകുന്നു. നിയമവും നീതിയും പരാജയപ്പെടുന്പോൾ രാജ്യത്തിന്‍റെ സമാധാനവും പുരോഗതിയുമാണ് തകരുകയെന്ന് തിരിച്ചറിഞ്ഞ് പ്രതികളെ പിടികൂടാനും ശിക്ഷിക്കാനും ഭരണകൂടം തയാറാവണം. ഇന്ത്യയിൽ നടക്കുന്ന ഹിന്ദുത്വ പൈശാചികതക്കെതിരെ പ്രവാസി സമൂഹം ശക്തമായി രംഗത്ത് വരണമെന്നും യോഗം അഭ്യർഥിച്ചു.

സ്റ്റേറ്റ് വൈസ് പ്രസിഡന്‍റ് ഫാറൂഖ് വവ്വാക്കാവ് അധ്യക്ഷത വഹിച്ചു.മുബാറക്ക് ഫറോക്ക്, അൻസാർ കോട്ടയം, സാബിത് പള്ളിമുക്ക് , അബ്ദുൽ റഷീദ് പുന്നപ്ര, നമിർ ചെറുവാടി, നാസർ കൊടുവള്ളി എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം