മുജാഹിദ് സമ്മേളനം: പ്രചാരണോദ്ഘാടനം സാൽമിയയിൽ
Thursday, December 7, 2017 1:29 PM IST
കുവൈത്ത് : മലപ്പുറം കൂരിയാടിൽ ഡിസംബർ 28, 29, 30, 31 തീയതികളിൽ സംഘടിപ്പിക്കുന്ന മുജാഹിദ് ഒൻപതാമത് സംസ്ഥാന സമ്മേളനത്തിന്‍റെ കുവൈത്ത് തല പ്രചാരണോദ്ഘാടനത്തിൽ പങ്കെടുക്കാനായി എത്തിയ പ്രമുഖ പണ്ഡിതനും യുവ പ്രാസംഗികനുമായ അബ്ദുൾ ലത്തീഫ് കരുന്പുലാക്കലിന് ഉൗഷ്മള സ്വീകരണം നൽകി. വിമാനത്താവളത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്‍റർ ചെയർമാൻ ഇബ്രാഹിം കുട്ടി സലഫി, മുഹമ്മദ് ബേബി, യൂനുസ് സലിം, ഫിറോസ് ചുങ്കത്തറ, എൻ.കെ മുഹമ്മദ് റഹീം മാറഞ്ചേരി, ഷമീമുള്ള സലഫി, ടി.എം. അബ്ദുറഷീദ്, ശാനിബ് പേരാന്പ്ര, അബ്ദുന്നാസർ മൗലവി, ബദറുദ്ദീൻ പുളിക്കൽ, ഫൈസൽ വടകര, സഅ്ദ് പുളിക്കൽ, അനസ് അഹ്മദ്, അബ്ദുൽ ഗഫൂർ എന്നിവർ ചേർന്ന് സ്വീകരിച്ചു.

കുവൈത്ത് തല പ്രചരണോദ്ഘാടനം ഡിസംബർ എട്ടിന് (വെള്ളി) സാൽമിയ ഇന്ത്യൻ പബ്ലിക് സ്കൂളിൽ നടക്കും. വൈകുന്നേരം 6.30 ന് നടക്കുന്ന സംഗമം ഒൗക്കാഫ് പ്രതിനിധി ഉദ്ഘാടനം ചെയ്യും. അബ്ദുൾലത്തീഫ് കരുന്പുലാക്കൽ മുഖ്യ പ്രഭാഷണം നടത്തും. ഐഐസി ഉപാധ്യക്ഷൻ വി.എ മൊയ്തുണ്ണി അധ്യക്ഷത വഹിക്കും.

പരിപാടിയിലേക്ക് കുവൈത്തിന്‍റെ വിവിധ ഏരിയകളിൽ നിന്ന് വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്.

വിവരങ്ങൾക്ക്: 99060684

റിപ്പോർട്ട്: സലിം കോട്ടയിൽ