റിയാദ് ടാക്കീസിന് പുതിയ നേതൃത്വം
Friday, November 24, 2017 12:06 PM IST
റിയാദ്: റിയാദിലെ കലാസാംസ്കാരിക രംഗത്ത് ഉജ്ജ്വല പ്രവർത്തനം കാഴ്ചവയ്ക്കുന്ന സൗഹൃദകൂട്ടായ്മയായ റിയാദ് ടാക്കീസിന് പുതിയ നേതൃത്വം നിലവിൽവന്നു.

പുതിയ ഭാരവാഹികളായി സലാം പെരുന്പാവൂർ (പ്രസിഡന്‍റ്), ഫാസിൽ ഹാഷിം, അരുണ്‍ പൂവാർ (വൈസ് പ്രസിഡന്‍റുമാർ), നവാസ് ഒപ്പീസ് (സെക്രട്ടറി), സിജോ മാവേലിക്കര, നബീൽ ഷാ മഞ്ചേരി (ജോയിന്‍റ് സെക്രട്ടറിമാർ), രാജീവ് മാരൂർ (ട്രഷറർ), റിജോഷ് കടലുണ്ടി (ജോയിന്‍റ് ട്രഷറർ) എന്നിവരേയും കോ ഓർഡിനേറ്ററായി ഷൈജു പച്ച, സജിത്ത് ഖാൻ (ഐടി),ഫരീദ് ജാസ്, സുനിൽ ബാബു എടവണ്ണ (മീഡിയ), ഹരിമോൻ കായംകുളം, മജു അഞ്ചൽ (ആർട്സ്), ഫൈസി കൊച്ചു, നൗഷാദ് പള്ളത്ത് (സ്പോർട്സ്) എന്നിവരേയും തെരഞ്ഞെടുത്തു.

ഷിഫാ ലുലു ഇസത്രയിൽ നടന്ന വാർഷിക പൊതുയോഗത്തിൽ സലാം പെരുന്പാവൂർ ആമുഖ പ്രസംഗം നടത്തി പ്രസിഡന്‍റ് ഡൊമിനിക് സാവിയോ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നൗഷാദ് ആലുവ പ്രവർത്തന റിപ്പോർട്ടും ട്രഷറർ സിജോ മാവേലിക്കര വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. അലി ആലുവ, നൗഷാദ് അസീസ് എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജോയിന്‍റ് സെക്രട്ടറി അരുണ്‍ പൂവാർ, മജു അഞ്ചൽ, രക്ഷാധികാരി ബാലചന്ദ്രൻ നായർ, ബഷീർ പാങ്ങോട് എന്നിവർ പ്രസംഗിച്ചു.