ഐവ കുവൈത്ത് വനിതാ സമ്മേളനം 24 ന്
Thursday, November 23, 2017 1:46 PM IST
കുവൈത്ത് സിറ്റി: ഫാസിസത്തിനെതിരെ പെണ്‍കൂട്ടായ്മ’ എന്ന തലക്കെട്ടിൽ ഇസ് ലാമിക് വിമെൻസ് അസോസിയേഷൻ (ഐവ കുവൈത്ത്) വനിതാ സമ്മേളനം നടത്തുന്നു. അബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നവംബർ 24 ന് (വെള്ളി) വൈകുന്നേരം 5.30 നാണ് ചടങ്ങുകൾ.

എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ കേരള വർമ്മ കോളജ് പ്രഫസർ ദീപ നിഷാന്ത്, ജമാഅത്തെ ഇസ്ലാമി സംസ്ഥാന ശൂറാ അംഗം പി.വി. റഹ്മാബി, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സെക്രട്ടറി പി. റുക്സാന എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

രാഷ്ട്രീയ മാഫിയയ്ക്കും ഭരണ വൈകല്യങ്ങൾക്കും എതിരെ പ്രതികരിക്കുന്നവരെ നിശബ്ദരാക്കാൻ ശ്രമിക്കുന്ന സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളതെന്നും ഭരണഘടന ഉറപ്പുനൽകിയ

മൗലികാവകാശങ്ങളെ തടഞ്ഞ് രാജ്യത്തെ കാവി പുതപ്പിക്കാൻ ശ്രമിക്കുന്നതിനെതിരായ പ്രതിരോധം എന്ന നിലയിലാണ് ഇസ്ലാമിക് വിമൻസ് അസോസിയേഷൻ ഇത്തരമൊരു വനിതാസമ്മേളനം സംഘടിപ്പിക്കുന്നതെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി. ഇതോടനുബന്ധിച്ച് ന്ധഫാസിസത്തിനെതിരെ സർഗ പ്രതിരോധം’’ എന്ന പ്രമേയത്തിൽ കുട്ടികൾ സംഗീത ശില്പം അവതരിപ്പിക്കും.

കുവൈത്തിലെ എല്ലാ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കും. പുരുഷ·ാർക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വിവരങ്ങൾക്ക്: 97361345, 66997848.

വാർത്താസമ്മേളനത്തിൽ പ്രസിഡന്‍റ് മെഹബൂബ അനീസ്, ജനറൽ സെക്രട്ടറി നജ്മ ശരീഫ്, ട്രഷറർ നിഷ അഷറഫ്, പ്രോഗ്രാം കണ്‍വീനർ റംല അബ്ദുറഹ്മാൻ, മീഡിയ കണ്‍വീനർ സജ്ന സുബൈർ എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ