കോഴിക്കോട് ജില്ലാ അസോസിയേഷൻ പിക്നിക് 2017
Wednesday, November 22, 2017 1:36 PM IST
കുവൈത്ത്: കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റ് അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും വേണ്ടി പിക്നിക് സംഘടിപ്പിക്കുന്നു. നവംബർ 24 ന് (വെള്ളി) രാവിലെ 8.30 മുതൽ റിഗായ് പാർക്കിലാണ് പിക്നിക്ക്. വിനോദ പ്രദമായ ഈ സൗഹൃദ പരിപാടിയിൽ വിവിധ കായിക കായികേതര മത്സരങ്ങളും ഭാഗമായിരിക്കും. എല്ലാ ഏരിയകളിൽ നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കും.

വിവരങ്ങൾക്ക്: 99589176, 69010806, 66415648, 65012473, 96956180, 99978281.

റിപ്പോർട്ട്: സലിം കോട്ടയിൽ