ദുബായ് സൂപ്പർ സെയിൽ 23 മുതൽ
Monday, November 20, 2017 10:44 AM IST
ദുബായ്: ഈ വർഷത്തെ രണ്ടാമത്തെ സൂപ്പർ സെയിൽ വില്പനമേളക്ക് ദുബായ് ഒരുങ്ങുന്നു. നവംബർ 23 മുതൽ 25 വരെയാണ് വില്പനമേള. വസ്ത്രങ്ങൾ, സൗന്ദര്യവർധകവസ്തുക്കൾ, പെർഫ്യൂമുകൾ, ഗൃഹാലങ്കാര വസ്തുക്കൾ തുടങ്ങിയവ സൂപ്പർ സെയിലിൽ വൻ ഡിസ്കൗണ്ടിൽ ലഭ്യമാകും. 1500 വില്പന കേന്ദ്രങ്ങൾ, 400 ബ്രാൻഡുകൾ, 30 മുതൽ 90 ശതമാനം വരെ വിലയിളവ് എന്നിവയാണ് ഇതിന്‍റെ പ്രത്യേകതകൾ.

ബനാന റിപ്പബ്ലിക്ക്, ടോപ്ഷോപ്, ഫോറെവർ 21, മാസിമോധുറ്റി ,സാറാ ,അരീജ്, അർമാനി ജൂണിയർ ,ഷൂ മാർട്ട്, കിപ്ലിംഗ്, സ്പ്ലാഷ് ,സെന്‍റർ പോയിന്‍റ് ,ജാഷൻമാൾ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളും മേളയിൽ ലഭ്യമാണ്.

ദുബായ് ഫെസ്റ്റിവൽ, ദുബായ് ടൂറിസം എന്നീ വകുപ്പുകളാണ് സൂപ്പർ സെയിലിന്‍റെ സംഘാടകർ.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള