റിയാദ് ടാക്കീസ് കുടുംബ സംഗമം നടത്തി
Monday, November 20, 2017 10:38 AM IST
റിയാദ്: റിയാദിലെ പ്രമുഖ കലാസാംസ്കാരിക സൗഹൃദ കൂട്ടായമയായ റിയാദ് ടാക്കീസ് പ്രവാസി കുടുംബങ്ങൾക്ക് മാനസിക ഉല്ലാസം നൽകി വിവിധ കലാ പരിപാടികളോടെ കുടുംബ സംഗമം നടത്തി. ഷിഫ ലുലു ഇസ്തിറായിൽ നടന്ന പരിപാടികൾ രക്ഷാധികാരി ബാലചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു.

ഗൾഫിലെ ജോലി സാധ്യതകൾ കുറഞ്ഞ് വരുന്നതിനനുസരിച്ച് പുതിയ തൊഴിൽ മാറ്റങ്ങൾക്ക് പ്രവാസികൾ വിധേയരാവേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പ്രസിഡന്‍റ് ഡൊമിനിക്ക് സാവിയോ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നൗഷാദ് ആലുവ, സിജോ മാവേലിക്കര, അലി ആലുവ, നൗഷാദ് അസീസ്, ജോസ് കടന്പനാട്, സുൽഫി കൊച്ചു തുടങ്ങിയവർ പ്രസംഗിച്ചു. പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ടാക്കീസ് കുടുംബാംഗം കൗലത്ത്അലി ആലുവക്കും കുടുംബത്തിനും ചടങ്ങിൽ യാത്രയയപ്പ് നൽകി.

തുടർന്നു സുരേഷ്കുമാർ, തങ്കച്ചൻ വർഗീസ്, ജലീൽ കൊച്ചിൻ, ഷാൻ പെരുന്പാവൂർ, ഷഫീക്ക് വാഴക്കാട്, ബാബു കൈപ്പഞ്ചേരി, സിനീഷ് തന്പി തുടങ്ങിവർ അവതരിപ്പിച്ച ഗാനങ്ങളും ഫാസിൽ ഹാഷിം, മജു അഞ്ചൽ, ഹരിമോൻ, സജി മൂവാറ്റുപുഴ എന്നിവർ അവതരിപ്പിച്ച മിമിക്സും ഫിദാ ഷാൻ, സനാ ഷാൻ എന്നിവരുടെ സിനിമാറ്റിക് ഡാൻസും സംഗമത്തെ ആഘോഷമാക്കി മാറ്റി.

നവാസ്ഒപ്പീസ്, അരുണ്‍ പൂവാർ, സലാം പെരുന്പാവൂർ, അൻവർ സാദിഖ്, നബീൽ ഷാ മഞ്ചേരി, രാജീവ് മാരൂർ, സനൂപ് റയരോത്, നൗഷാദ് പള്ളത്ത്, റിജോഷ്, ഫരീദ് ജാസ്,രാജീവ് മാരൂർ, വികാസ്, ഫൈസി കൊച്ചു , ഷാജഹാൻ ഷിഫ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.