പ്ര​വാ​സി ക്ഷേ​മ പ​ദ്ധ​തി പ്ര​ഖ്യാ​പ​ന​ങ്ങ​ളു​മാ​യി എസ്‌കെഎസ്എസ്എഫ് ഗ്ലോ​ബ​ൽ മീ​റ്റ് സ​മാ​പി​ച്ചു
Thursday, November 16, 2017 11:45 AM IST
ജി​ദ്ദ: വി​വി​ധ പ്ര​വാ​സി ക്ഷേ​മ പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​ങ്ങ​ളു​മാ​യി ബ​ഹ്റൈ​നി​ൽ ന​ട​ന്ന എസ്‌കെഎസ്എസ്എഫ് ഗ്ലോ​ബ​ൽ മീ​റ്റി​ന് പ​രി​സ​മാ​പ്തി. ഗ​ൾ​ഫി​ൽ നി​ന്നും ജോ​ലി ന​ഷ്ട​പ്പെ​ട്ടു തി​രി​ച്ചെ​ത്തു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് പു​ന​ര​ധി​വാ​സ​മു​ൾ​പ്പെ​ടെ​യു​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് കേ​ന്ദ്ര കേ​ര​ള സ​ർ​ക്കാ​രു​ക​ളി​ൽ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തു​ക, പ്ര​വാ​സി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ലു​ള്ള സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളെ കു​റി​ച്ചു ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക, ഗ​ൾ​ഫ് രാ​ഷ്ട്ര​ങ്ങ​ളി​ൽ ല​ഭ്യ​മാ​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ളു​ടെ വി​വ​രം പ്ര​വാ​സി​ക​ളി​ലേ​ക്കെ​ത്തി​ക്കു​ക​യും അ​നു​യോ​ജ്യ​മാ​യ ജോ​ലി പ്ര​വേ​ശ​ന​ത്തി​നും ജോ​ലി​മാ​റ്റ​ത്തി​നും സ​ഹാ​യി​ക്കു​ക തു​ട​ങ്ങി മ​റ്റു സു​പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ൾ യോ​ഗ​ത്തി​ൽ കൈ​ക്കൊ​ണ്ടു.

ര​ണ്ടാ​മ​ത് ഗ്ലോ​ബ​ൽ മീ​റ്റി​ന്‍റെ ഉ​പ​ഹാ​ര​മാ​യി റോ​ഹിം​ഗ്യ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ​ക്കാ​യി 10 ല​ക്ഷം രൂ​പ​യു​ടെ​സ്ഥി​രം സ​ഹാ​യ പ​ദ്ധ​തി​ക​ൾ അ​ടു​ത്ത മാ​സ​ത്തോ​ടെ പൂ​ർ​ത്തീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​ത​നു​സ​രി​ച്ച് ഡ​ൽ​ഹി ചാ​പ്റ്റ​ർ എസ്‌കെഎസ്എസ്എ​ഫു​മാ​യി സ​ഹ​ക​രി​ച്ച് റോ​ഹിം​ഗ്യ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ കൂ​ടു​ത​ലു​ള്ള ഭാ​ഗ​ങ്ങ​ളി​ലെ​ല്ലാം അ​വ​ശ്യ​മാ​യ പ്രാ​ഥ​മി​ക സൗ​ക​ര്യം, ശു​ദ്ധ​ജ​ല വി​ത​ര​ണം, വി​ധ​വാ പെ​ണ്‍​ഷ​ൻ, കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ സൗ​ക​ര്യം എ​ന്നി​വ ഒ​രു​ക്കാ​നും അ​വ​ർ​ക്കി​ട​യി​ൽ സ്ഥി​ര​മാ​യ കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.

ഇ​തോ​ടൊ​പ്പം നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്കാ​യി എസ്‌കെഎസ്എസ്എഫ് ആ​രം​ഭി​ച്ച വാ​ദി​സ​ക​ൻ ഭ​വ​ന നി​ർ​മാ​ണ​പ​ദ്ധ​തി​യി​ലേ​ക്കു​ള്ള വീ​ടു​ക​ളു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​വി​ധ ഗ​ൾ​ഫ് രാ​ഷ്ട്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​വി​ധ​സം​ഘ​ട​ന​ക​ൾ ഏ​റ്റെ​ടു​ത്ത​താ​യും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കൂ​ടാ​തെ വി​വി​ധ രാ​ഷ്ട്ര​ങ്ങ​ളി​ലും കേ​ര​ള​ത്തി​ലു​മാ​യി​സം​ഘ​ട​ന ന​ട​പ്പാ​ക്കു​ന്ന വി​വി​ധ ക​ർ​മ പ​ദ്ധ​തി​ക​ളു​ടെ ആ​സൂ​ത്ര​ണ​ങ്ങ​ളും പൊ​തു ച​ർ​ച്ച​ക​ളും ഗോ​ബ​ൽ​മീ​റ്റി​ൽ ന​ട​ന്നു. ഈ ​വ​ർ​ഷ​ത്തെ വി​ശു​ദ്ധ ഹ​ജ്ജ് വേ​ള​യി​ൽ നി​സാ​ർ​ത്ഥ സേ​വ​നം ന​ട​ത്തി​യ സൗ​ദി വി​ഖാ​യ ടീ​മി​ന് എ​സ്ക​ഐ​സ്എ​സ്എ​ഫ് സം​സ്ഥാ​ന ക​മ്മ​റ്റി​യു​ടെ ഉ​പ​ഹാ​രം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റെ സ​യ്യി​ദ് ഹ​മീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ച​ട​ങ്ങി​ൽ കൈ​മാ​റി

തു​ട​ർ​ന്ന് സ​മ​സ്ത ബ​ഹ്റൈ​ൻ കേ​ന്ദ്ര ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ഗോ​ബ​ൽ മീ​റ്റ് സ​മാ​പ​ന പൊ​തു​സ​മ്മേ​ള​നം എസ്‌കെഎസ്എസ്എഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് സ​യ്യി​ദ് ഹ​മീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്ലോ​ബ​ൽ മീ​റ്റി​ലെ സു​പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ളും ത​ങ്ങ​ളാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. ച​ട​ങ്ങി​ൽ സ​മ​സ്ത ബ​ഹ്റൈ​ൻ പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് ഫ​ഖ്റു​ദ്ദീ​ൻ കോ​യ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ഹ്റൈ​ൻ​പാ​ർ​ല​മെ​ന്‍റ് അം​ഗം ശൈ​ഖ് അ​ബ്ദു​ൽ വാ​ഹി​ദ് അ​ൽ ഖ​റാ​ത്ത എം.​പി. മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. എ​സ്ക​ഐ​സ്എ​സ്എ​ഫ് സം​സ്ഥാ​ന ജ​ന.​സെ​ക്ര​ട്ട​റി സ​ത്താ​ർ പ​ന്ത​ല്ലൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ബ​ഹ്റൈ​ൻ കെഎം​സിസി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​സ്.​വി ജ​ലീ​ൽ, എ​സ്കെഎ​സ്എ​സ്​എ​ഫ് യുഎ​ഇ നാ​ഷ​ണ​ൽ​ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് ശു​ഐ​ബ് ത​ങ്ങ​ൾ എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. ഗ​ൾ​ഫ് സ​ത്യ​ധാ​ര മാ​സി​ക ക​മ്മ​റ്റി, സം​സ്ഥാ​ന എ​സ്ക​ഐ​സ്എ​സ്എ​ഫ് ക​മ്മ​റ്റി​ക്ക് ന​ൽ​കു​ന്ന ഉ​പ​ഹാ​രം ചെ​യ​ർ​മാ​ൻ​അ​ബ്ദു​റ​ഹ്മാ​ൻ ഒ​ള​വ​ട്ടൂ​ർ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് സ​യ്യി​ദ് ഹ​മീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ​ക്ക് ന​ൽ​കി നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് എ​സ്ക​ഐ​സ്എ​സ്എ​ഫ് ബ​ഹ്റൈ​ൻ ക​മ്മ​റ്റി സ്വ​രൂ​പി​ച്ച സ​ഹ​ചാ​രി റി​ലീ​ഫ് ഫ​ണ്ടി​ന്‍റെ കൈ​മാ​റ്റ​വും സം​സ്ഥാ​ന നേ​താ​ക്ക​ൾ​ക്കു​ള്ള വി​വി​ധ ഉ​പ​ഹാ​ര​ങ്ങ​ളു​ടെ സ​മ​ർ​പ്പ​ണ​വും വേ​ദി​യി​ൽ ന​ട​ന്നു.

റി​പ്പോ​ർ​ട്ട്: മു​സ്ത​ഫ കെ.​ടി. പെ​രു​വ​ള്ളൂ​ർ