ജീ​വി​ത ശൈ​ലി മാ​റ്റൂ പ്ര​മേ​ഹം പ്ര​തി​രോ​ധി​ക്കൂ: ഡോ. ​സൂ​ര്യ ബാ​ല​ച​ന്ദ്ര പി​ള്ള
Wednesday, November 15, 2017 11:52 AM IST
ദോ​ഹ: ആ​ധു​നി​ക ലോ​കം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന സു​പ്ര​ധാ​ന​മാ​യൊ​രു വെ​ല്ലു​വി​ളി പ്ര​മേ​ഹ​വും അ​നു​ബ​ന്ധ പ്ര​ശ്ന​ങ്ങ​ളു​മാ​ണെ​ന്നും ശാ​സ്ത്രീ​യ രീ​തി​യി​ൽ ജീ​വി​ത ശൈ​ലി​യി​ൽ മാ​റ്റം വ​രു​ത്തി​യാ​ൽ പ്ര​മേ​ഹം ഒ​രു പ​രി​ധി​വ​രെ പ്ര​തി​രോ​ധി​ക്കാ​നാ​കു​മെ​ന്നും ന​സീം അ​ൽ റ​ബീ​ഹ് മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലെ പ​ൾ​മ​ണോ​ള​ജി​സ്റ്റ് സൂ​ര്യ ബാ​ല​ച​ന്ദ്ര പി​ള്ള അ​ഭി​പ്രാ​യ​പ്പെ​ട്ടു. ലോ​ക പ്ര​മേ​ഹ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മീ​ഡി​യ പ്ല​സ് സ്കി​ൽ​സ് ഡ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ച്ച ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ളി​ൽ ഏ​റ്റ​വും അ​പ​ക​ട​കാ​രി​യാ​ണ് പ്ര​മേ​ഹം. പ​ല​പ്പോ​ഴും ആ​വ​ശ്യ​മാ​യ പ​രി​ച​ര​ണ​ത്തി​ന്‍റെ അ​ഭാ​വ​ത്തി​ൽ ഗു​രു​ത​ര​മാ​യ ഒ​ട്ടേ​റെ പ്ര​തി​സ​ന്ധി​ക​ൾ ത​ന്നെ പ്ര​മേ​ഹം സൃ​ഷ്ടി​ക്കു​ന്നു. നി​ശ​ബ്ദ​മാ​യ കൊ​ല​യാ​ളി​യെ​പ്പോ​ലെ ശ​രീ​ര​ത്തി​ന്‍റെ ഓ​രോ അ​വ​യ​വ​ങ്ങ​ളേ​യും മെ​ല്ലെ മെ​ല്ലെ ന​ശി​പ്പി​ക്കു​ന്ന പ്ര​മേ​ഹ​ത്തി​ന്‍റെ ഗൗ​ര​വം സ​മൂ​ഹം ഇ​നി​യും തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല എ​ന്ന​ത് ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​ക​ൾ വി​പു​ലീ​ക​രി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യി​ലേ​ക്കാ​ണ് വി​ര​ൽ​ചൂ​ണ്ടു​ന്ന​ത്.

ആ​രോ​ഗ്യ​ക​ര​മാ​യ ആ​ഹാ​ര ശീ​ലം, ആ​വ​ശ്യ​ത്തി​ന് ശാ​രീ​രി​ക വ്യാ​യാ​മം, മാ​ന​സി​ക സ​മ്മ​ർ​ദ്ധ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​നു​ള്ള പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യാ​ണ് പ്ര​മേ​ഹം നി​യ​ന്ത്രി​ക്കു​ന്ന​തി​ന് ഏ​റ്റ​വും അ​ത്യാ​വ​ശ്യ​മാ​യി​ട്ടു​ള്ള​തെ​ന്ന് ച​ട​ങ്ങി​ൽ സം​സാ​രി​ച്ച ആ​ന്‍റി സ്മോ​ക്കിം​ഗ് സൊ​സൈ​റ്റി അ​ധ്യ​ക്ഷ​ൻ ഡോ. ​അ​ബ്ദു​ൽ റ​ഷീ​ദ് പ​റ​ഞ്ഞു. അ​മി​ത​മാ​യി ആ​ഹാ​രം ക​ഴി​ക്കു​ന്ന​തും തീ​രെ ശാ​രീ​രി​ക വ്യാ​യാ​മ​ങ്ങ​ൾ ചെ​യ്യാ​ത്ത​തും മാ​ന​സി​ക സ​മ്മ​ർ​ദ്ധ​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന​വ​രു​മാ​ണ് പ്ര​മേ​ഹ​മു​ള്ള​വ​രി​ൽ അ​ധി​ക​വു​മെ​ന്നാ​ണ് പ​ഠ​ന​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന​ത്. സ​ജീ​വ​മാ​യ ജീ​വി​ത വ്യാ​പാ​ര​ത്തി​ലൂ​ടെ പ്ര​മേ​ഹ​ത്തെ പ്ര​തി​രോ​ധി​ക്കു​ക​യെ​ന്ന​താ​ണ് പ്ര​മേ​ഹ​ദി​ന​ത്തി​ന്‍റെ സ​ന്ദേ​ശ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ന്‍റി സ്മോ​ക്കിം​ഗ് സൊ​സൈ​റ്റി ഗ്ളോ​ബ​ൽ ചെ​യ​ർ​മാ​ൻ ഡോ. ​മു​ഹ​മ്മ​ദു​ണ്ണി ഒ​ള​ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​പി ട്രേ​ഡേ​ഴ്സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ. ​എം.​പി. ഷാ​ഫി ഹാ​ജി, പി.​കെ സ്റ്റാ​ർ ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ പി.​കെ. മു​സ്ത​ഫ സം​സാ​രി​ച്ചു. മീ​ഡി​യ പ്ള​സ് സി.​ഇ.​ഒ. ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. ഗു​ഡ്വി​ൽ കാ​ർ​ഗോ മാ​നേ​ജ​ർ നി​ഖി​ൽ നാ​സ​ർ, ഓ​സ്കാ​ർ കാ​ർ ആ​ക്സ​സ​റീ​സ് മാ​നേ​ജ​ർ മ​ൻ​സൂ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. നേ​ര​ത്തെ ന​സീം അ​ൽ റ​ബീ​ഹ് മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഷു​ഗ​ർ, പ്ര​ഷ​ർ പ​രി​ശോ​ധ​ന​യും ന​ട​ന്നു.