അ​ലൈ​നി​ൽ ബ്ലൂ​സ്റ്റാ​ർ കാ​യി​ക മേ​ള ര​ണ്ടു ദ​ശാ​ബ്ദം പൂ​ർ​ത്തി​യാ​ക്കു​ന്നു
Wednesday, November 15, 2017 11:51 AM IST
അ​ലൈ​ൻ: ഹ​രി​ത ന​ഗ​രി​യി​ൽ ബ്ലൂ​സ്റ്റാ​ർ അ​ലൈ​ൻ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഫാ​മി​ലി സ്പോ​ർ​ട്സ് ഫെ​സ്റ്റി​വ​ലി​ന്‍റെ ഇ​രു​പ​താ​മ​താം വാ​ർ​ഷി​ക മേ​ള ഡി​സം​ബ​ർ ഒ​ന്ന് വെ​ള്ളി​യാ​ഴ്ച്ച 8:30 ന് ​അ​ലൈ​നി​ലെ യു​എ​ഇ യൂ​ണി​വേ​ഴ്സി​റ്റി സ്റ്റേ​ഡി​യ​ത്തി​ൽ പ്ര​സി​ദ്ധ കാ​യി​ക താ​രം പി.​യു. ചി​ത്ര ഉ​ത്ഘാ​ട​നം ചെ​യ്യും. യു​എ​ഇ ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് എ​ല്ലാ വ​ർ​ഷ​വും ഈ ​കാ​യി​ക മാ​മാ​ങ്കം ന​ട​ത്ത​പ്പെ​ടു​ന്ന​ത്. യു​എ​ഇ​യു​ടെ വി​വി​ധ പ്ര​വി​ശ്യ​ക​ളി​ൽ​നി​ന്നാ​യി മൂ​വാ​യി​ര​ത്തി​ല​ധി​കം കാ​യി​ക​താ​ര​ങ്ങ​ളും, കാ​യി​ക സ്നേ​ഹി​ക​ളും ഈ ​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു. ഏ​ക​ദേ​ശം 42 ഇ​ന​ങ്ങ​ളി​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന മേ​ള രാ​വി​ലെ 8.30 മു​ത​ൽ രാ​ത്രി 9 വ​രെ നീ​ണ്ടു​നി​ൽ​ക്കും. വി​വി​ധ വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ൾ​ക്കു​പു​റ​മേ ഫു​ട്ബോ​ൾ, ത്രോ​ബോ​ൾ, വോ​ളീ​ബോ​ൾ, ക​ബ​ഡി, വ​ടം​വ​ലി, എ​ന്നീ ടീ​മി​ന​ങ്ങ​ളി​ലും മ​ത്സ​ര​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

വി​വി​ധ ഇ​ൻ​ഡ്യ​ൻ സ്കൂ​ളു​ക​ളും, അ​ലൈ​നി​ലെ പ്ര​മു​ഖ സം​ഘ​ട​ന​ക​ളും, ടീ​മു​ക​ളും പ​ങ്കെ​ടു​ക്കു​ന്ന വ​ർ​ണ്ണ​ശ​ബ​ള​മാ​യ മാ​ർ​ച്ചു​പാ​സ്റ്റോ​ടെ ആ​രം​ഭി​ക്കു​ന്ന ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ, ദീ​പ​ശി​ഖാ​പ്ര​യാ​ണ​ത്തി​നൊ​ടു​വി​ൽ പി.​യു. ചി​ത്ര ഫെ​സ്റ്റി​വ​ൽ ദീ​പം തെ​ളി​യി​ക്കും. മു​ഖ്യാ​തി​ഥി​യെ​ക്കൂ​ടാ​തെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക നാ​യ​ക·ാ​രും, പ്ര​മു​ഖ യു​എ​ഇ പൗ​ര·ാ​രും, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ ത​ല​വ·ാ​രും ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കും.

ഇ​രു​പ​താ​മ​തു കാ​യി​ക​മേ​ള​യ്ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണെ​ന്ന് ബ്ലൂ​സ്റ്റാ​ർ പ്ര​സി​ഡ​ന്‍റ് ഉ​ണ്ണീ​ൻ പൊ​ന്നേ​ത്തും, സെ​ക്ര​ട്ട​റി റോ​ബി വ​ർ​ഗ്ഗീ​സും അ​റി​യി​ച്ചു. അ​ബ്ദു​ള്ള കോ​യ, ഹു​സൈ​ൻ മാ​സ്റ്റ​ർ, സ​വി​താ നാ​യ​ക് എ​ന്നി​വ​ർ​ക്കാ​ണ് മേ​ള​യു​ടെ സാ​ങ്കേ​തി​ക ചു​മ​ത​ല. വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളി​ൽ മ​ത്സ​ര​ങ്ങ​ൾ​ക്കു തൊ​ട്ടു മു​ൻ​പ് ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്. ടീ​മി​ന​ങ്ങ​ൾ​ക്ക് ഒ​രാ​ഴ്ച്ച മു​ൻ​പേ ര​ജി​സ്റ്റ്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കേ​ണ്ട​താ​ണെ​ന്ന് സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി ഇ​ക്ബാ​ൽ പി.​റ്റി അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഇ​നി​പ്പ​റ​യു​ന്ന ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്. 050 5735750, 050 6181596, 050 8478555.