കു​വൈ​ത്ത് നാ​ഷ​ണ​ൽ സാ​ഹി​ത്യോ​ത്സ​വ് വെ​ള്ളി​യാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Tuesday, November 14, 2017 12:14 PM IST
ഫ​ഹാ​ഹീ​ൽ: ന​വം​ബ​ർ 17 വെ​ള്ളി​യാ​ഴ്ച ഫി​ലി​പ്പൈ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ആ​ർ​എ​സ് സി കു​വൈ​ത്ത് 9ാമ​ത് നാ​ഷ​ണ​ൽ സാ​ഹി​ത്യോ​ത്സ​വി​നു​ള്ള ​ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഒ​ക്ടോ​ബ​ർ 1 മു​ത​ൽ യൂ​ണി​റ്റ് മ​ൽ​സ​ര​ങ്ങ​ളോ​ടെ തു​ട​ക്ക​മാ​യ ഈ ​വ​ർ​ഷ​ത്തെ സാ​ഹി​ത്യോ​ത്സ​വി​നു നാ​ഷ​ണ​ൽ ത​ല മ​ൽ​സ​ര​ത്തോ​ടെ തി​ര​ശീ​ല​വീ​ഴും. മാ​പ്പി​ള​പ്പാ​ട്ട്, മാ​ല​പ്പാ​ട്ട്, സം​ഘ​ഗാ​നം വി​വി​ധ ഭാ​ഷാ പ്ര​സം​ഗ​ങ്ങ​ൾ,ക​വി​താ പാ​രാ​യ​ണം, ഖ​വാ​ലി, ദ​ഫ്മു​ട്ട്, ജ​ലഛാ​യം, ക​ഥാ ക​വി​താ ര​ച​ന​ക​ൾ തു​ട​ങ്ങി 67 മ​ൽ​സ​ര​യി​ന​ങ്ങ​ളി​ലാ​യി കു​വൈ​ത്തി​ലെ അ​ഞ്ചു സെ​ൻ​ട്ര​ൽ സാ​ഹി​ത്യോ​ത്സ​വു​ക​ളി​ലൂ​ടെ ക​ഴി​വു തെ​ളി​യി​ച്ച 300ൽ ​പ​രം ക​ലാ​പ്ര​തി​ഭ​ക​ളാ​ണ് നാ​ഷ​ണ​ൽ സാ​ഹി​ത്യോ​ത്സ​വി​ൽ മാ​റ്റു​ര​ക്കാ​നെ​ത്തു​ന്ന​ത്.

ക​ല വാ​ണി​ജ്യ​വ​ൽ​ക്ക​രി​ക്കു​ക​യും വ​ർ​ഗീ​യ​വ​ൽ​ക്ക​രി​ക്ക​പ്പെ​ടു​ക​യും ചെ​യ്തു കൊ​ണ്ടി​രി​ക്കു​ന്ന ഇ​ക്കാ​ല​ത്ത് അ​തി​നെ​തി​രെ​യു​ള്ള ധീ​ര​മാ​യ ഒ​രു ഇ​ട​പെ​ട​ലാ​യാ​ണ് ആ​ർ​എ​സ് സി സാ​ഹി​ത്യോ​ത്സ​വു​ക​ൾ അ​റി​യ​പ്പെ​ടു​ന്ന​ത്. പ്ര​വാ​സ​ലോ​ക​ത്തെ ക​ലാ​സ്വാ​ദ​ക​ർ​ക്ക് പൈ​തൃ​ക ക​ല​ക​ളെ നേ​രി​ൽ സ്വ​ദി​ക്കു​ന്ന​ തി​നു​ള്ള അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ച്ചു കൊ​ണ്ടാ​ണ് പ്രാ​ദേ​ശി​ക ത​ല​ങ്ങ​ളി​ലും നാ​ഷ​ന​ൽ ത​ല​ത്തി​ലും സാ​ഹി​ത്യോ​ത്സ​വു​ക​ൾ​ക്ക് വേ​ദി​യൊ​രു​ങ്ങു​ന്ന​ത്. ക​ഴി​ഞ്ഞ 8 വ​ർ​ഷ​മാ​യി ഗ​ൾ​ഫ് ത​ല​ങ്ങ​ളി​ൽ വ്യ​വ​സ്ഥാ​പി​ത​മാ​യി സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്ന സാം​സ്കാ​രി​ക ബ​ദ​ൽ അ​ര​ങ്ങാ​യി സാ​ഹി​ത്യോ​ത്സ​വു​ക​ൾ മാ​റി​യി​ട്ടു​ണ്ട്. വൈ​കീ​ട്ട് ഏ​ഴി​നു ന​ട​ക്കു​ന്ന സാ​ഹി​ത്യോ​ത്സ​വ് സ​മാ​പ​ന സാം​സ്കാ​രി​ക സം​ഗ​മ​ത്തി​ൽ സാ​ഹി​ത്യ​കാ​ര​നും ഈ ​വ​ർ​ഷ​ത്തെ എ​ഴു​ത്തഛ​ൻ പു​ര​സ്കാ​ര ജേ​താ​വു​മാ​യ സ​ച്ചി​ദാ​ന​ന്ദ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ