പി​സി​എ​ഫ് മം​ഗ​ല്യം 2017 വി​ളം​ബ​ര മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു
Monday, November 13, 2017 10:55 AM IST
ജി​ദ്ദ: പി​ഡി​പി പി​സി​എ​ഫ് വ​രു​ന്ന ഡി​സം​ബ​ർ മാ​സ​ത്തി​ൽ മ​ല​പ്പു​റം ജി​ല്ല​യി​ലെ പൊ​ന്നാ​നി​യി​ൽ ന​ട​ത്താ​നി​രി​ക്കു​ന്ന മം​ഗ​ല്യം 2017 ന്‍റെ ഐ​ക്യ​ദാ​ർ​ഢ്യ വി​ളം​ബ​ര മീ​റ്റ് ജി​ദ്ദ​യി​ൽ അ​ൽ​നൂ​ർ ഹോ​സ്പി​റ്റ​ലി​ൽ പി​സി എ​ഫ് ജി​ദ്ദ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ചു. പി​സി​എ​ഫ് ജി​ദ്ദ ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ അ​ബ്ദു​ൽ റ​സാ​ഖ് മാ​സ്റ്റ​ർ മ​ന്പു​റ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന വി​ളം​ബ​ര​മീ​റ്റ് പ്ര​ശ​സ്ത ഡോ. ​ദി​നേ​ശ​ൻ അ​വ​ർ​ക​ൾ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു.

ജീ​വ​ക​രു​ണ്യ​പ്ര​വ​ർ​ത്ത​ന​വും മം​ഗ​ല്യ​ഭാ​ഗ്യം സാ​ന്പ​ത്തി​ക പ​രാ​ധീ​ന​ത കൊ​ണ്ട് മാ​ത്രം സ്വ​പ്ന​മാ​യി അ​വ​ശേ​ഷി​ക്കു​ന്ന യു​വ​തീ കു​ടും​ബ​ങ്ങ​ളു​ടെ ക​ണ്ണീ​ർ ഒ​പ്പാ​ൻ പി​ഡി​പി​യും അ​തി​ന്‍റെ പ്ര​വാ​സി സം​ഘ​ട​ന​യാ​യ പി​സി​എ​ഫും ചേ​ർ​ന്നു ന​ട​ത്തു​ന്ന നി​സ്സ്വാ​ർ​ഥ സേ​വ​നീ ശ്ളാ​ഘ​നീ​യ​മാ​ണെ​ന്ന് ഡോ: ​ദി​നേ​ശ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.​തു​ട​ർ​ന്ന് മം​ഗ​ല്യം 2017 ന്‍റെ മു​ഖ്യ ര​ക്ഷാ​ധി​കാ​രി​യും പി​സി​എ​ഫ് നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​വു​മാ​യ അ​ഷ്റ​ഫ് പൊ​ന്നാ​നി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പി​സി​എ​ഫ് നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ദി​ലീ​പ് താ​മ​ര​ക്കു​ളം, സി​ദ്ധീ​ഖ് സ​ഖാ​ഫി മ​ഞ്ഞ​പ്പെ​ട്ടി, പി​സി​എ​ഫ് മ​ക്ക പ്ര​സി​ഡ​ന്‍റ ശ​രീ​ഫ് മാ​ഞ്ഞേ​രി, പി​സി​എ​ഫ് മ​ക്ക ജ​ന​റ​ൽ സെ​ക്രെ​ട്ട​റി അ​ഫ്സ​ൽ താ​നാ​ളൂ​ർ ,ന​സീ​ർ കു​ണ്ടം​ചി​ന, നാ​സ​ർ ചെ​മ്മാ​ട് തു​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. പി​സി​എ​ഫ് ജി​ദ്ദ ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി ജാ​ഫ​ർ മു​ല്ല​പ്പ​ള്ളി സ്വാ​ഗ​തം പ​റ​യു​ക​യും ട്ര​ഷ​റ​ർ ഇ​സ്മാ​യി​ൽ താ​ഹ ന​ന്ദി പ​റ​യു​ക​യും ചെ​യ്തു.

റി​പ്പോ​ർ​ട്ട്: മു​സ്ത​ഫ കെ.​ടി. പെ​രു​വ​ള്ളൂ​ർ