ദുബായ് കെഎംസിസി സ്മാർട്ട് ഫോണ്‍ സാങ്കേതിക പരിശീലനം
Friday, October 20, 2017 8:59 AM IST
ദുബായ്: സ്മാർട്ട് ഫോണ്‍ സർവീസ് കോഴ്സ് നടത്തുന്ന ഇന്ത്യയിലെ പ്രഥമ സ്ഥാപനമായ ബ്രിറ്റ്കോ ആന്‍റ് ബ്രിഡ്കോയുടെ സഹകരണത്തോടെ ദുബായ് കെഎംസിസി നടത്തുന്ന സ്മാർട്ട് ഫോണ്‍ സാങ്കേതിക പരിശീലന ക്ലാസിന്‍റെ ഉദ്ഘാടനം ടെലിവിസ് മാനേജിംഗ് ഡയറക്ടർ ഡേവിഡ് ഗോൾഡാർ നിർവഹിച്ചു.

ദുബായ് കെഎംസിസി പ്രസിഡന്‍റ് പി.കെ. അൻവർ നഹ, മാ ഫ്യൂച്ചർ ചെയർമാൻ അഡ്വ. സാജിദ് അബൂബക്കർ, ജനറൽ കണ്‍വീനർ ഷഹീർ കൊല്ലം, ടെലിവിസ് ഡയറക്ടർ റഫീഖ്, ബ്രിറ്റ്കോ ആന്‍റ് ബ്രിഡ്കോ ഡയറക്ടർ പി.കെ. ബാവ, മുസ്തഫ തിരൂർ, മുഹമ്മദ് പട്ടാന്പി, അഷ്റഫ് കൊടുങ്ങല്ലൂർ, ബ്രിറ്റ്കോ ആന്‍റ് ബ്രിഡ്കോ മാനേജർ റിസ്വാൻ എന്നിവർ സംബന്ധിച്ചു. ബ്രിറ്റ്കോ ആന്‍റ്ബ്രിഡ്കോ പഠനകോഴ്സിൽ മികച്ച വിജയം നേടി ഇപ്പോൾ ദുബായിൽ മൊബൈൽ ഫോണ്‍ സ്ഥാപനം നടത്തുന്ന മുഹമ്മദ് ഫാസിൽ, ഇർഷാദ് അലി എന്നിവർക്ക് സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു.