ഒ​മാ​ൻ എ​യ​ർ സൗ​ജ​ന്യ ഷോ​ഫ​ർ ഡ്രൈ​വ് സേ​വ​നം നി​റു​ത്ത​ലാ​ക്കി
Friday, October 20, 2017 8:57 AM IST
മ​സ്ക​റ്റ്: ഒ​മാ​ൻ എ​യ​ർ അ​തി​ന്‍റെ ഫ​സ്റ്റ് ക്ലാ​സ്, ബി​സി​ന​സ് ക്ലാ​സ് യാ​ത്ര​ക്കാ​ർ​ക്ക് ന​ൽ​കി​പ്പോ​ന്നി​രു​ന്ന സൗ​ജ​ന്യ ഷോ​ഫ​ർ ഡ്രൈ​വ് സേ​വ​നം നി​റു​ത്ത​ലാ​ക്കി. ഒ​ക്ടോ​ബ​ർ 18 ന് ​ശേ​ഷം ബു​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്ക് സേ​വ​നം ല​ഭ്യ​മ​ല്ല.

എ​ന്നാ​ൽ പ്ര​സ്തു​ത തീ​യ​തി​ക്ക് മു​ന്പ് ബു​ക്ക് ചെ​യ്ത​വ​ർ​ക്ക് സേ​വ​നം ല​ഭ്യ​മാ​ക്കു​മെ​ന്ന് ഒ​മാ​ൻ എ​യ​ർ അ​ധി​കൃ​ത​ർ പു​റ​ത്തി​റ​ക്കി​യ സ​ർ​ക്കു​ല​റി​ൽ അ​റി​യി​ച്ചു. ഉ​യ​ർ​ന്ന ബു​ക്കിം​ഗ് ക്ലാ​സു​ക​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് നി​ശ്ചി​ത ദൂ​ര​പ​രി​ധി​യി​ൽ വി​മാ​ന​ത്താ​ള​ത്തി​ലേ​ക്കും താ​മ​സ സ്ഥ​ല​ത്തേ​ക്കും എ​യ​ർ ലൈ​നി​ന്‍റെ ചെ​ല​വി​ൽ എ​ത്തി​ക്കു​ന്ന സേ​വ​ന​മാ​ണ് ചെ​ല​വു ചു​രു​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി ഒ​മാ​ൻ എ​യ​ർ താ​ൽ​ക്കാ​ലി​ക​മാ​യി നി​റു​ത്ത​ലാ​ക്കി​യി​രി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: സേ​വ്യ​ർ കാ​വാ​ലം