ഐഎസ്‌സി എ​ൻ​എം​സി യൂ​ത്ത് ഫെ​സ്റ്റി​വ​ൽ 26നു ​ആ​രം​ഭി​ക്കും
Thursday, October 19, 2017 8:36 AM IST
അ​ബു​ദാ​ബി: മൂ​ന്നു ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ഐഎസ്‌സി എ​ൻ​എം​സി യൂ​ത്ത് ഫെ​സ്റ്റി​വ​ലി​ന് 26നു ​തു​ട​ക്കം. 21 ഇ​ന​ങ്ങ​ളി​ൽ അ​റു​നൂ​റി​ലേ​റെ കു​ട്ടി​ക​ൾ ഈ ​ക​ലാ​മാ​മാ​ങ്ക​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഭ​ര​ത​നാ​ട്യം, മോ​ഹി​നി​യാ​ട്ടം, കു​ച്ചി​പ്പു​ടി, നാ​ടോ​ടി നൃ​ത്തം, ക​ഥ​ക്, ഒ​ഡീ​സി, സെ​മി ക്ലാ​സി​ക്ക​ൽ നൃ​ത്തം, ക​ർ​ണാ​ട്ടി​ക്, ഹി​ന്ദു​സ്ഥാ​നി സം​ഗീ​തം, ല​ളി​ത​ഗാ​നം, സി​നി​മാ​ഗാ​നം, ക​രോ​ക്കെ, ഉ​പ​ക​ര​ണ സം​ഗീ​തം , മോ​ണോ ആ​ക്ട്, ഫാ​ൻ​സി ഡ്ര​സ്സ് തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ൽ മ​ത്സ​രം ന​ട​ക്കും. കി​ഡ്സ് ( പ്രാ​യം 3, 6 ) , സ​ബ് ജൂ​നി​യ​ർ (6 ,9 ), ജൂ​നി​യ​ർ (9, 12 ), സീ​നി​യ​ർ (12, 15 ), സൂ​പ്പ​ർ സീ​നി​യ​ർ (15, 18) എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​കും മ​ൽ​സ​ര​ങ്ങ​ൾ.

ഏ​റ്റ​വും അ​ധി​കം പോ​യി​ന്‍റു​ക​ൾ ക​ര​സ്ഥ​മാ​ക്കു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ഐ​എ​സ്സി പ്ര​തി​ഭ , ഐ​എ​സ് സി ​തി​ല​കം പ​ട്ട​ങ്ങ​ൾ സ​മ്മാ​നി​ക്കും . ഏ​റ്റ​വും അ​ധി​കം പോ​യി​ന്‍റു​ക​ൾ നേ​ടു​ന്ന സ്കൂ​ളി​നും ഇ​ക്കു​റി ട്രോ​ഫി സ​മ്മാ​നി​ക്കു​മെ​ന്ന് ഐ​എ​സ്സി ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ജ​യ​ച​ന്ദ്ര​ൻ നാ​യ​ർ അ​റി​യി​ച്ചു. ഐ ​എ​സ്സി വെ​ബ്സൈ​റ്റി​ലൂ​ടെ​യും നേ​രി​ട്ടും പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ് .

അ​ഞ്ചു വേ​ദി​ക​ളി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ വി​ധി നി​ർ​ണ​യ​ത്തി​നാ​യി ഇ​ന്ത്യ​യി​ൽ നി​ന്നും ക​ലാ​രം​ഗ​ത്തെ പ്ര​മു​ഖ​രെ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. എ​ൻ​എം​സി , ഭ​വ​ൻ​സ് പ്രൈ​വ​റ്റ് സ്കൂ​ൾ, ഗ്ലോ​ബ​ൽ ഹെ​റി​റ്റേ​ജ് ക​ന്പ​നി മാ​നേ​ജ്മെ​ന്‍റ് എ​ന്നി​വ​രാ​ണ് മു​ഖ്യ പ്രാ​യോ​ജ​ക​ർ.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള