മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​നും സം​ഘ​ത്തി​നും ഐ​ബി​പി​ജി​യു​ടെ സ്വീ​ക​ര​ണം
Wednesday, October 18, 2017 10:33 AM IST
അ​ബു​ദാ​ബി: വേ​ൾ​ഡ്സ്കി​ൽ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കോം​പ​റ്റീ​ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ കേ​ര​ളാ തൊ​ഴി​ൽ എ​ക്സൈ​സ് വ​കു​പ്പ് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​നും സം​ഘ​ത്തി​നും ഐ​ബി​പി​ജി സ്വീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി. അ​ബു​ദാ​ബി സോ​ഫി​റ്റ​ൽ ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ൾ, മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ, ഇ​ന്ത്യ​യി​ലെ​യും യു​എ​ഇ​യി​ലെ​യും പ്ര​മു​ഖ ബി​സി​ന​സ് പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.

യു​എ​ഇ ഇ​ന്ത്യ ചി​ര​കാ​ല ബ​ന്ധ​ത്തി​ൽ കേ​ര​ള​ത്തി​നു​ള്ള പ​ങ്ക് ഏ​റെ വ​ലു​താ​ണെ​ന്നും ലോ​ക​ത്തു ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദേ​ശി​ക​ൾ ജോ​ലി ചെ​യ്യു​ന്ന യു​എ​ഇ​യി​ൽ 20 ല​ക്ഷ​ത്തി​ലേ​റെ ഇ​ന്ത്യ​ക്കാ​രാ​യ​തി​നാ​ൽ ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കും നി​ർ​ണാ​യ​ക​വും സാ​ന്പ​ത്തി​ക​മാ​യും മു​ന്നേ​റാ​ൻ ക​ഴി​യു​മെ​ന്നും ച​ർ​ച്ച​യി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ഇ​ൻ​ഡ​സ്ട​റി (സി​ഐ​ഐ) , ഇ​ൻ​ഡ്യ​ൻ ബി​സി​ന​സ് ആ​ൻ​ഡ് പ്രൊ​ഫ​ഷ​ണ​ൽ ഗ്രൂ​പ്പ് (ഐ​ബി​പി​ജി), ഓ​വ​ർ​സീ​സ് ഡ​വ​ല​പ്മെ​ൻ​റ് ആ​ൻ​റ് എം​പ്ലോ​യ്മെ​ന്‍റ് പ്രൊ​മോ​ഷ​ൻ ക​ണ്‍​സ​ൾ​ട്ട​ന്‍റ്സ് (ഒ​ഡി​ഇ​പി​സി) ച​ർ​ച്ച​ക്ക് നേ​തൃ​ത്വം ന​ൽ​കി.

യു​എ​ഇ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി ന​വ​ദീ​പ് സിം​ഗ് സൂ​രി, എം​കെ ഗ്രൂ​പ്പ് മേ​ധാ​വി എം.​എ യൂ​സ​ഫ് അ​ലി, സി​ഐ​ഐ ബി​സി​ന​സ് ഡെ​ലി​ഗേ​ഷ​ൻ ലീ​ഡ് ചെ​യ​ർ​പേ​ഴ്സ​ണ്‍ വ​ന്ദ​ന ലു​ഥ്ര, ഐ​ബി​പി​ജി​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ത്മ​നാ​ഭ ആ​ചാ​ര്യ, കേ​ര​ള ഗ​വ​ണ്മെ​ന്‍റ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ്, കേ​ര​ളം തൊ​ഴി​ൽ പ​രി​ശീ​ല​ന കേ​ന്ദ്രം എം​ഡി ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ തു​ട​ങ്ങി നി​ര​വ​ധി പേ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള