മ​സ്ക​റ്റ് സ​യ​ൻ​സ് ഫെ​സ്റ്റ് മെ​ഡി​ക്വി​സ് സം​ഘ​ടി​പ്പി​ക്കു​ന്നു
Tuesday, October 17, 2017 9:12 AM IST
മ​സ്ക​റ്റ്: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗ​ത്തി​ന്‍റെ ശാ​സ്ത്ര സാ​ങ്കേ​തി​ക വി​ഭാ​ഗ​മാ​യ മ​സ്ക​റ്റ് സ​യ​ൻ​സ് ഫെ​സ്റ്റ് ഒ​മാ​നി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വൈ​ദ്യ ശാ​സ്ത്ര സം​ബ​ന്ധ​മാ​യ ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ഒ​ക്ടോ​ബ​ർ 20നു ​രാ​വി​ലെ 9 മു​ത​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ ഡാ​ർ​സ​യി​റ്റി​ൽ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ നെ​ടു​ന്പാ​ശേ​രി ചാ​പ്റ്റ​റു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ, ഒ​മാ​നി സ്കൂ​ളു​ക​ളി​ൽ നി​ന്നും ഒ​മാ​നി​ലെ മ​റ്റ് അ​ന്താ​രാ​ഷ്ട സ്കൂ​ളു​ക​ളി​ൽ നി​ന്നു​മാ​യി നൂ​റി​ലേ​റെ ടീ​മു​ക​ൾ ഇ​തി​ന​കം ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ആ​ധു​നി​ക വൈ​ദ്യ ശാ​സ്ത്രം ഏ​റെ പു​രോ​ഗ​തി പ്രാ​പി​ച്ചി​രി​ക്കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ലും അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളി​ൽ അ​ക​പ്പെ​ട്ടു നി​ര​വ​ധി ജീ​വ​നു​ക​ൾ മു​റി​വൈ​ദ്യ·ാ​രു​ടെ ക​യ്യി​ല​ക​പ്പെ​ടു​ന്ന അ​വ​സ്ഥ ഉ​ണ്ടാ​കു​ന്നു​ണ്ട്. ഇ​ത് ഒ​ഴി​വാ​ക്കു​വാ​നും വ​രും ത​ല​മു​റ​യി​ൽ ശാ​സ്ത്രാ​വ​ബോ​ധം വ​ള​ർ​ത്തു​വാ​നും ഇ​ത്ത​ര​ത്തി​ലു​ള്ള പ​രി​പാ​ടി​ക​ൾ സ​ഹാ​യി​ക്കും എ​ന്ന് ന​മു​ക്ക് ഉ​റ​പ്പു​ണ്ടെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.

ശാ​സ്ത്രം സാ​മൂ​ഹ്യ വി​പ്ല​വ​ത്തി​ന് എ​ന്ന മു​ദ്രാ​വ​ക്യ​ത്തി​ലൂ​ന്നി പ്ര​വ​ർ​ത്തി​ക്കു​ന്ന മ​സ്ക​റ്റ് സ​യ​ൻ​സ് ഫെ​സ്റ്റ് നൂ​ത​ന​മാ​യ നി​ര​വ​ധി പ​രി​പാ​ടി​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മ​റ്റു​ള്ള​വ​ർ​ക്കു​മാ​യി ന​ട​ത്തി വ​രു​ന്നു​ണ്ട്. ന്ധ​ആ​രോ​ഗ്യ​ജാ​ല​കം​ന്ധ എ​ന്ന് പേ​രി​ൽ മ​സ്ക​റ്റി​ലെ പ്ര​ഗ​ത്ഭ​രാ​യ ഡോ​ക്ട​ർ​മാ​രോ​ട് പൊ​തു​ജ​ന​ങ്ങ​ൾ​ക്കു സം​വ​ദി​ക്കു​വാ​നു​ള്ള അ​വ​സ​രം ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​മാ​യി മ​സ്ക​റ്റ് സ​യ​ൻ​സ് ഫെ​സ്റ്റ് ഒ​രു​ക്കി​യി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: സേ​വ്യ​ർ കാ​വാ​ലം