തൊ​ഴി​ൽ മേ​ഖ​ല​യി​ലു​മു​ള്ള സ്വ​ദേ​ശി വി​ദേ​ശി അ​നു​പാ​തം പു​ന​ക്ര​മീ​ക​രി​ക്ക​ണ​മെ​ന്ന് ഡോ: ​വ​ലീ​ദ് അ​ൽ ത​ബ്താ​യി
Monday, October 16, 2017 7:36 AM IST
കു​വൈ​ത്ത് സി​റ്റി : രാ​ജ്യ​ത്തെ തൊ​ഴി​ൽ മേ​ഖ​ല​യി​ലു​മു​ള്ള സ്വ​ദേ​ശി വി​ദേ​ശി അ​നു​പാ​തം കു​റ​യ്ക്കു​വാ​ൻ പാ​ർ​ലി​മെ​ന്‍റ് അം​ഗം ഡോ: ​വ​ലീ​ദ് അ​ൽ ത​ബ്താ​യി സ​മ​ർ​പ്പി​ച്ച നി​ർ​ദ്ദേ​ശ​ങ്ങ​ൾ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് പ്രാ​ദേ​ശി​ക പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു. വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ സാ​ന്നി​ദ്ധ്യം സ്വ​ദേ​ശി തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണ​ത്തേ​ക്കാ​ൾ മു​പ്പ​ത് ശ​ത​മാ​ന​ത്തി​ൽ കൂ​ടാ​ത്ത രീ​തി​യി​ൽ തൊ​ഴി​ൽ രം​ഗം ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നും തൊ​ഴി​ൽ സാ​മു​ഹി​ക മ​ന്ത്രാ​ല​യ​ത്തി​ലേ​യും, അ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലേ​യും, വി​ക​സ​ന ആ​സൂ​ത്ര​ണം സു​പ്രീം​ക​മ്മി​റ്റി​യി​ലെ സെ​ക്ര​ട്ട​റി​യേ​യും ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള പ്ര​ത്യേ​ക സ​മി​തി രൂ​പീ​ക​രി​ച്ച് കൃ​ത്യ​മാ​യ രൂ​പ​രേ​ഖ ത​യ്യാ​റാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

അ​ടു​ത്ത പ​ത്തു വ​ർ​ഷ​ത്തി​നു​ള്ളി​ൽ അ​സ​ന്തു​ലി​ത​ത്വം പ​രി​ഹ​രി​ക്കു​വാ​നു​ള്ള പ​ദ്ധ​തി​ക്ക് സ​ർ​ക്കാ​ർ ഉ​ട​ൻ ത​യ്യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സ്ത്രീ​ക​ൾ​ക്ക് ഡ്രൈ​വിം​ഗ് ടെ​സ്റ്റു​ക​ൾ ന​ട​ത്തു​വാ​ൻ വ​നി​താ​പോ​ലീ​സു​കാ​രെ നി​യ​മി​ക്ക​ണ​മെ​ന്ന ഡോ: ​വ​ലീ​ദ് അ​ൽ ത​ബ്താ​യി​യു​ടെ നി​ർ​ദ്ദേ​ശം സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച​താ​യി അ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

നി​ല​വി​ൽ രാ​ജ്യ​ത്ത് 31 ശ​ത​മാ​നം സ്വ​ദേ​ശി​ക​ളും 69 ശ​ത​മാ​നം വി​ദേ​ശി​ക​ളു​മാ​ണ്. സ്വ​ദേ​ശി ജ​ന​സം​ഖ്യ​യു​ടെ 20 ശ​ത​മാ​നം എ​ന്ന​തോ​തി​ൽ ഓ​രോ രാ​ജ്യ​ക്കാ​ർ​ക്കും ക്വോ​ട്ട നി​ശ്ച​യി​ക്ക​ണ​മെ​ന്ന് ഈ ​വി​ഷ​യ​ത്തെ കു​റി​ച്ച് പ​ഠി​ച്ച സ​മി​തി​ക​ൾ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ