അബുദാബി പോലീസിന്‍റെ ലംബോർഗിനി മന്ത്രി രാമകൃഷ്ണനെ മോഹിപ്പിച്ചു
Monday, October 16, 2017 4:24 AM IST
അബുദാബി : പട്രോളിങ്ങിനായി അബുദാബി പോലീസ് ഇറക്കിയ ലംബോർഗിനി കാർ കണ്ടപ്പോൾ കേരളത്തിന്‍റെ തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണന് വല്ലാത്തൊരു മോഹം, ഒന്ന് കയറിയാലോ?

അബുദാബി എക്സിബിഷൻ സെന്‍ററിൽ നടക്കുന്ന രാജ്യാന്തര തൊഴിൽ നൈപുണ്യ പ്രദർശനം സന്ദർശിക്കാനെത്തിയതാണ് മന്ത്രിയും സംഘവും. മന്ത്രിയുടെ ആഗ്രഹം മനസിലാക്കിയ അബുദാബി പോലീസ് ഉദ്യോഗസ്ഥസംഘം രാമകൃഷ്ണനെ അതിനായി ക്ഷണിക്കുകയും ചെയ്തു. ഡ്രൈവർ സീറ്റിലിരുന്ന് കാറിലെ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞാണ് മന്ത്രി കാറിൽ നിന്നും ഇറങ്ങിയത്. ന്ധഇതുപോലൊരു കാർ കേരളം പോലീസിനു വാങ്ങിയിട്ടും കാര്യമില്ല , റോഡ് വേണ്ടേ ഓടിക്കാൻ’ മന്ത്രിയുടെ കമന്‍റ് കേട്ട് ചുറ്റുമുള്ളവർക്കു ചിരി.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള