സൗദിയിൽ വർക് ഷോപ്പിനു തീപിടിച്ചു പത്തുപേർ മരിച്ചു
Sunday, October 15, 2017 2:50 AM IST
റിയാദ്: സൗദിയുടെ തലസ്ഥാനമായ റിയാദിൽ ഫർണീച്ചർ വർക് ഷോപ്പിനു തീപിടിച്ചു പത്ത് പേർ മരിച്ചതായി സിവിൽ ഡിഫെൻസ് അറിയിച്ചു. റിയാദിൽ അൽബദ്്ര സ്ട്രീറ്റിലുള്ള ഫർണീച്ചർ വർക് ഷോപ്പിൽ ഞായറാഴ്ച പുലർച്ചെ നാലിനാണ് അഗ്നിബാധയുണ്ടായത്. വിവരം അറിഞ്ഞെത്തിയ സിവിൽ ഡിഫൻസും റെഡ് ക്രസന്‍റെ വിഭാഗവും ചേർന്നാണ് രക്ഷാ പ്രവർത്തനങ്ങൾ നടത്തിയത്.

അപടത്തിൽപ്പെട്ട മൂന്നു പേരെ പരിക്കുകളോടെ രക്ഷപെടുത്തി. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
മരിച്ചവരും ആശുപത്രിയിൽ കഴിയുന്നവരും ഏതു രാജ്യക്കാരാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.

റിപ്പോർട്ട്:അനിൽ കുറിച്ചിമുട്ടം