ഉന്നതവിജയികളെ ആദരിച്ചു
Sunday, October 15, 2017 2:49 AM IST
ദമാം: പ്രവാസി സാംസ്കാരിക വേദി കുടുംബങ്ങളിൽ നിന്ന് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. ദമാം ഗ്രാൻഡ് മാർട്ട് ഹൈപ്പർ മാർക്കറ്റിൽ നടന്ന പരിപാടിയിൽ രാജു നായിഡു അധ്യക്ഷത വഹിച്ചു.

ഫായിസ ഫൈസൽ, അസ്ലം അബ്ദുൾ കലാം, സഹ് ല സിയാദ്, ഇവാന കരീം എന്നിവർക്കുള്ള ഉപഹാരങ്ങൾ ദമ്മാം ഇന്‍റർനാഷണൽ ഇന്ത്യൻ സ്കൂൾ മാനേജ്മെന്‍റ് കമ്മിറ്റി അംഗം റഷീദ് ഉമർ നൽകി. ഷബീർ ചാത്തമംഗലം സ്വാഗതം പറഞ്ഞു. ഗ്രാൻഡ് മാർട്ട് ബിഡിഒ നിയാസ്, ബ്രാഞ്ച് മാനേജർ അബ്ദുൾ സലാം, റിയാസ് ടി.കെ തുടങ്ങിയവർ സംബന്ധിച്ചു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം