പനോരമയുടെ ഈദ് ഓണം ആഘോഷം
Sunday, October 15, 2017 2:47 AM IST
ദമാം : പത്തനംതിട്ട ജില്ലാ പ്രവാസി കൂട്ടായ്മയായ പനോരമയുടെ ഈദ് - ഓണം ആഘോഷം വൈവിധ്യമാർന്ന പരിപാദികളോടെ ദമാമിൽ നടന്നു. അത്തപ്പൂക്കളം, വടം വലി, പുലികളി, മാവേലി എഴുന്നള്ളത്ത്, തിരുവാതിര, നൃത്തനൃത്യങ്ങൾ, വിവിധതരം ഗെയിംസ് എന്നിവ അരങ്ങേറി. ബി 6 ബാൻഡ് അവതരിപ്പിച്ച സംഗീതസായാഹ്നം പരിപാടിക്ക് മാറ്റുകൂട്ടി.

രാധാകൃഷ്ണൻ ഓമല്ലൂർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഹാഫിസ് മുഹമ്മദ് ഖിറായത് നടത്തി.
മെഹ്ബൂബ് പത്തനംതിട്ട ഈദ് സന്ദേശവും അൽഖോസാമാ ഇന്‍റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ ജയശ്രീ മുരളീധർ ഓണ സന്ദേശവും നൽകി.

പനോരമ അംഗങ്ങളുടെ കുട്ടികളിൽ 10, 12 ക്ളാസുകളിൽ വിജയിച്ചവർക്കുള്ള മെറിറ്റ് അവാർഡുകൾ ജയശ്രീ മുരളീധർ സമ്മാനിച്ചു. ഡെന്നിസ്, ആഷ്ലിൻ, ചെൽസ, ആൻ, ഐറിൻ, സുഹൈൽ എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി. വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ പനോരമയുടെ പ്രവർത്തനങ്ങളെ അവർ അഭിനന്ദിച്ചു.

പ്രസിഡന്‍റ് സി. എം. സുലൈമാൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ അനിൽ മാത്യുസ് സ്വാഗതവും സതീഷ് മോഹൻ കൃതജ്ഞതയും പറഞ്ഞു. ബിനു മരുതിക്കൽ പ്രസംഗിച്ചു. പനോരമയുടെ സ്വപ്നപദ്ധതിയായ ഭവനദാനത്തിനു വേണ്ടി ആറ·ുളയിൽ സ്ഥലം കണ്ടെത്തിയതായി പ്രസിഡന്‍റ് സി. എം. സുലൈമാൻ സദസിനെ അറിയിച്ചു

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം