ഏഴാമത് വൈക്കം മുഹമ്മദ്ബഷീർ പുരസ്കാരദാനം: റാഫിൾ കൂപ്പണ്‍ ഉദ്ഘാടനം ചെയ്തു
Saturday, October 14, 2017 9:16 AM IST
കുവൈത്ത്: ജനതാ കൾച്ചറൽ സെന്‍റർ (ജെസിസി) കുവൈറ്റ് നടത്തുന്ന ഏഴാമത് വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരദാനവും വാർഷിക പരിപാടികളോടും അനുബന്ധിച്ചുള്ള റാഫൾ കൂപ്പണിന്‍റെ ഉദ്ഘാടനം ഹൈടെക് കന്പനി മാനേജിംഗ് ഡയറക്ടർ നാസർ സുലൈമാൻ, കൂപ്പണ്‍ കണ്‍വീനർ പ്രദീപ് പട്ടാന്പിക്ക് നൽകി നിർവഹിച്ചു.

നവംബർ 17ന് മംഗഫ്, ഇന്ത്യൻ സെൻട്രൽ എക്സംപ്ലറി സ്കൂളിൽ വൈകുന്നേരം അഞ്ചിനാണ് പരിപാടി. പുരസ്കാര ജേതാവ് ഡോ: ഡി. ബാബു പോൾ പങ്കെടുക്കും. ഏഷ്യനെറ്റ് സ്റ്റാർ സിംഗർ ഫെയിം ആന്‍റണി നയിക്കുന്ന ഗാനമേളയും തുടർന്നു വിവിധ കലാപരിപാടികളും അരങ്ങേറും.

ജെസിസിയുടെ മംഗഫ് ഓഫീസിൽ ചടങ്ങിൽ പ്രസിഡന്‍റ് സഫീർ പി. ഹാരിസ് അധ്യക്ഷത വഹിച്ചു. അബ്ദുൽ വഹാബ് ഖലീൽ കായംകുളം എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാം കണ്‍വീനർ മധു എടമുട്ടം, കമ്മിറ്റി അംഗങ്ങളായ മണി പാനൂർ, ഷാജുദ്ദീൻ മാള, പ്രശാന്ത്, രാജേഷ്, രാമചന്ദ്രൻ, ഷൈൻ, ഡൊമനിക്, റഷീദ് കണ്ണവം, സജിമോൻ, മുഹമ്മദ്കോയ തയ്യിൽ, വിനോദ് തുടങ്ങിയവർ പങ്കെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ