സിഹാത് നവോദയ കുടുംബവേദി ഓണം ഈദ് ആഘോഷം
Wednesday, October 11, 2017 11:54 AM IST
സിഹാത്: സിഹാത് നവോദയ കുടുംബവേദിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ ഓണവും ഈദും വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഓണസദ്യയോടെ ആരംഭിച്ച കലാവിരുന്ന് അദ്ഭുതപൂർവമായ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നാട്ടിലെ പുലികളിയെ വെല്ലുന്ന തരത്തിൽ സിഹാത്തിലെ കലാകാര·ാർ അവതരിപ്പിച്ച പുലികളി കാഴ്ചക്കാരിൽ ഉത്സവപ്രതീതി സൃഷ്ടിച്ചു. മുതിർന്നവരുടെയും കുട്ടികളുടെയും മികവുറ്റ രീതിയിലവതരിപ്പിച്ച നൃത്തനൃത്ത്യങ്ങൾ, ഗാനമേള, നാടകം തുടങ്ങി വിവിധതരം കലാപരിപാടികൾ ചടങ്ങിനെ അവിസ്മരണീയമാക്കി. ഉച്ചക്ക് ഒന്നിന് ആരംഭിച്ച കലാവിരുന്ന് രാത്രി എട്ടു വരെ തുടർന്നു.

സർഗസദസ് നവോദയ കേന്ദ്രസാംസ്കാരിക കമ്മിറ്റി കണ്‍വീനർ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കുടുംബവേദി പ്രസിഡന്‍റ് പ്രസന്നൻ അധ്യക്ഷത വഹിച്ചു. കിഴക്കൻ പ്രവിശ്യയിലുടനീളം നവോദയയുടെ നേതൃത്വത്തിൽ നടത്തിവരുന്ന സ്നേഹസദസിനെകുറിച്ചും കുടുംബവേദിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി നടത്തിവരുന്ന കേരളത്തേയും മലയാള ഭാഷയേയും കുറിച്ച് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ”എന്‍റെ മലയാളം, കുട്ടികൾക്കായുള്ള അവധിക്കാല അനുഭവങ്ങൾ, സമ്മർ ക്യാന്പുകൾ തുടങ്ങി ഒട്ടനവധി പരിപാടികളെ കുറിച്ചും കുടുംബവേദി കേന്ദ്ര എക്സിക്യൂട്ടീവംഗം ഷാഹിദ ഷാനവാസ് വിശദീകരിച്ചു.

കേന്ദ്രവനിതാകണ്‍വീനർ സുഷമ രജി, ജോ. കണ്‍വീനർ ഷീജ സജീവ്, സിഹാത് ഏരിയ സെക്രട്ടറി രഘുനാഥ്, കേന്ദ്രകമ്മിറ്റിയംഗം ശ്രീജിത്ത്,കുടുംബവേദി ട്രഷറർ അനിൽ കുമാർ, സിഹാത് വനിതാ കണ്‍വീനർ പ്രജിത അജയ്, കുടുംബവേദി ഏരിയ സെക്രട്ടറി രജി അഞ്ചൽ എന്നിവർ സംസാരിച്ചു. കുടുംബവേദി എക്സിക്യൂട്ടീവ് അംഗങ്ങളായ രാജഗോപാൽ,ബിജോയ്, വനിതാവേദി പ്രവർത്തകരായ ഷിമ ശ്രീജിത്ത് ,താരാ രാജഗോപാൽ,സന്ധ്യ സതീഷ്,മല്ലികാമോഹൻദാസ്, മഞ്ജു നന്ദകുമാർ,ഷിജി,ലതാ അനിൽ എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം