കുവൈത്ത് കെ എംസിസി ഫുട്ബോൾ ടൂർണമെന്‍റ് 13 ന്
Tuesday, October 10, 2017 10:49 AM IST
കുവൈത്ത് സിറ്റി: കുവൈത്ത് കെ എംസിസി നാല്പതാം വാർഷികാഘോഷ സമാപന സമ്മേളനത്തിന്‍റെ പ്രചരണാർഥം സംഘടിപ്പിക്കുന്ന സി.എച്ച്.മുഹമ്മദ് കോയ മെമ്മോറിയൽ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള ഇന്‍റർ കെ എംസിസി സെവൻസ് ഫുട്ബോൾ ടൂർണമെന്‍റ് ഒക്ടോബർ 13 ന് (വെള്ളി) നടക്കും.

അബാസിയ ഇഖ്റ സ്കൂൾ ഗ്രൗണ്ടിൽ വൈകുന്നേരം നാലു മുതൽ രാത്രി 10 വരെയാണ് മത്സരങ്ങൾ. പന്ത്രണ്ട് ഏരിയ കമ്മിറ്റികളാണ് ടൂർണമെന്‍റിൽ ഏറ്റുമുട്ടുന്നത്. ടീം അംഗങ്ങളുടെ മാർച്ച് പാസ്റ്റും മുതിർന്ന അംഗങ്ങൾ തമ്മിലുള്ള സൗഹൃദ മത്സരങ്ങളും ഉണ്ടായിരിക്കുമെന്ന് പ്രസിഡന്‍റ് കെ.ടി.പി.അബ്ദുറഹിമാൻ, ജനറൽ സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ, ട്രഷറർ എം.കെ. അബ്ദുൾ റസാഖ്, സ്പോർട്സ് വിംഗ് ചെയർമാൻ മുഹമ്മദ് അസ് ലം കുറ്റിക്കാട്ടൂർ എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ