അയനം ഓപ്പണ്‍ ഫോറം അനുമോദിച്ചു
Tuesday, October 10, 2017 10:41 AM IST
കുവൈത്ത്: കേരള ആർട്സ് ആൻഡ് നാടക അക്കാദമി (കാനാ) കുവൈറ്റ് സംഘടിപ്പിച്ച പ്രഥമ തോപ്പിൽ ഭാസി നാടകോത്സവത്തിൽ മികച്ച നാടകം ഉൾപ്പെടെ അഞ്ചു പ്രധാന പുരസ്കാരങ്ങൾ നേടിയ “ന്ധഒരു സദാചാരകാല പ്രണയം’’എന്ന നാടകത്തിന്‍റെ അണിയറ ശില്പികളെ അയനം ഓപ്പണ്‍ ഫോറം അനുമോദിച്ചു.

ബർഗ്മാൻ തോമസ് രചനയും സംവിധാനവും നിർവഹിച്ച നാടകത്തിന് മികച്ച സംവിധായകനുള്ള പുരസ്കാരവും നേടികൊടുത്തിരുന്നു. മികച്ച നടിയായി തെരെഞ്ഞെടുക്കപ്പെട്ട ട്രീസ വിത്സണ്‍, രണ്ടാമത്തെ നടിയായ ശരണ്യ ദേവി, മികച്ച രണ്ടാമത്തെ നടനായി തെരെഞ്ഞെടുക്കപ്പെട്ട റഫീഖ് തായത്ത് എന്നിവർക്കൊപ്പം അഭിനേതാക്കളായ ബെന്നി ശങ്കൂരിക്കൽ, സുമേഷ് ഹരിഹരൻ, സുധീപ് ജോസഫ്, ഹെൻറി ജോണ്‍ എന്നിവരും അനുമോദനം ഏറ്റുവാങ്ങി. ശബ്ദവും സംഗീതവും നിയന്ത്രിച്ച ഹെൽവിൻ ജോണ്‍, അണിയറയിൽ പ്രവർത്തിച്ച ഷബീബ റഫീഖ് എന്നിവർക്കും പുരസ്കാരങ്ങൾ സമ്മാനിച്ചു.

അയനം ജനറൽ കണ്‍വീനർ അബ്ദുൾ ഫത്താഹ് തൈയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ബെർഗ്മാൻ തോമസ് തന്‍റെ നാടക സങ്കല്പങ്ങളും വീക്ഷണങ്ങളും വിശദീകരിച്ചു. ഷാജി രഘുവരൻ, ഡേവിഡ് ചിറയത്ത്, സുജരിയ മീത്തൽ, അസീസ് തിക്കോടി, ശ്രീനിവാസൻ, മുഹമ്മദ് റിയാസ്, ബിജു തിക്കോടി, ബർഗ് മാൻ തോമസ് എന്നിവർ പുരസ്കാരങ്ങൾ വിതരണം ചെയ്തു. മികച്ച നടനായി തെരെഞ്ഞെടുക്കപ്പെട്ട വിത്സണ്‍ ചിറയത്ത്, വിനോദ് വല്ലൂപ്പറന്പിൽ, സാബു പീറ്റർ, കെ.വി. മുജീബുള്ള, മഹേഷ് സെൽവരാജൻ, ജോയ്സി സുധീപ്, ഷെരീഫ് താമരശേരി, ബാലകൃഷ്ണൻ ഉദുമ എന്നിവർ സംസാരിച്ചു. മാസ്റ്റർ ബ്ലെസൻ ഏബ്രഹാം അവതരിപ്പിച്ച കീ ബോർഡ് സംഗീതവും സുമേഷ് ഹരിഹരൻ അവതരിപ്പിച്ച നാടൻ പാട്ടും പരിപാടിക്ക് മാറ്റുകൂട്ടി. ഉത്തമൻ വളത്തുകാട് കവിത അവതരിപ്പിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ