ഗൗ​രി ല​ങ്കേ​ഷ് അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു
Friday, September 22, 2017 9:26 AM IST
കു​വൈ​ത്ത് സി​റ്റി: വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത് അ​ബൂ​ഹ​ലീ​ഫ യൂ​ണി​റ്റ് കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ മ​ദ്യ​ന​യ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ സം​ഗ​മ​വും ഗൗ​രി ല​ങ്കേ​ഷ് അ​നു​സ്മ​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. മ​ഞ്ജു മോ​ഹ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

തീ​വ്ര ഹി​ന്ദു വ​ർ​ഗീ​യ​ത​യെ​യും മ​നു​ഷ്യാ​വ​കാ​ശ​ലം​ഘ​ന​ങ്ങ​ളെ​യും എ​ഴു​ത്തു​ക​ളി​ലൂ​ടെ ശ​ക്തി​യു​ക്തം നേ​രി​ട്ട​തു​കൊ​ണ്ടും ഫാ​ഷി​സ്റ്റു​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ച​തു കൊ​ണ്ടു​മാ​ണ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഗൗ​രി ല​ങ്കേ​ഷി​ന് ദാ​രു​ണാ​ന്ത്യം ഏ​റ്റു​വാ​ങ്ങേ​ണ്ടി വ​ന്ന​തെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. മ​ദ്യ​ന​യ​ത്തി​ൽ കേ​ര​ള സ​ർ​ക്കാ​ർ കോ​ർ​പ​റേ​റ്റ് ശ​ക്തി​ക​ൾ​ക്കൊ​പ്പം നി​ൽ​ക്കു​ന്ന പ്ര​വ​ണ​ത തി​രു​ത്തേ​ണ്ട​താ​ണെ​ന്ന് വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത് കേ​ന്ദ്ര പ്ര​തി​നി​ധി അ​ൻ​വ​ർ സാ​ദ​ത്ത് പ​റ​ഞ്ഞു. അ​ബൂ​ഹ​ലീ​ഫ യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ് അ​ജി​ത് കു​മാ​ർ യോ​ഗം നി​യ​ന്ത്രി​ച്ചു. നി​യാ​സ് ഇ​സ്ലാ​ഹി, ബാ​സി​ത് പാ​ലോ​റ, സ​ലീ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഷം​ഷീ​ർ സ്വാ​ഗ​ത​വും മു​ഹ​മ്മ​ദ് അ​ലി ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ