കൈ​ര​ളി ഫു​ജൈ​റ ഈ​ദ് ഓ​ണാ​ഘോ​ഷം വെ​ള്ളി​യാ​ഴ്ച
Wednesday, September 20, 2017 9:47 AM IST
ഫു​ജൈ​റ: ഈ​സ്റ്റ് കോ​സ്റ്റ് മേ​ഖ​ല​യി​ലെ പ്ര​മു​ഖ ക​ലാ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ​യു​ടെ ഈ ​വ​ർ​ഷ​ത്തെ ഈ​ദ് ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ 22 വെ​ള്ളി​യാ​ഴ്ച ഫു​ജൈ​റ ശ​ഹ്ർ​സാ​ദ് വെ​ഡിം​ഗ് ഹാ​ളി​ൽ ന​ട​ക്കും. രാ​വി​ലെ മു​ത​ൽ പൂ​ക്ക​ള​വും സ​ദ്യ​യും, വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ളു​മാ​യി ഒ​രു മു​ഴു ദി​വ​സ​മാ​ണ് ആ​ക്ഘോ​ഷ​ങ്ങ​ൾ​ക്ക് രൂ​പം ന​ല്കി​യി​രി​ക്കു​ന്ന​ത്.

തി​രു​വാ​തി​ര, ഒ​പ്പ​ന, മാ​ർ​ഗ്ഗം​ക​ളി , വി​ത്യ​സ്ത​മാ​യ നൃ​ത്ത​ങ്ങ​ൾ, ഗാ​ന​ങ്ങ​ൾ, ദൃ​ശ്യാ​വി​ഷ്കാ​രം, ശി​ങ്കാ​രി​മേ​ളം, കൂ​ടാ​തെ പ്ര​ശ​സ്ത ഗാ​യ​ക​രാ​യ സോ​മ​ദാ​സ് , സോ​ണി​യ ,റ​ബ്നാ​സ് റ​ഷീ, നി​സ്സാം കാ​ലി​ക്ക​റ് എ​ന്നി​വ​ർ ന​യി​ക്കു​ന്ന ഗാ​ന​മേ​ള​യും ഉ​ണ്ടാ​യി​രി​ക്കും.

വൈ​കി​ട്ട് 7നു ​ക​ലാ​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും. ദു​ബാ​യ് ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റ് ലേ​ബ​ർ കോ​ണ്‍​സു​ലാ​ർ സു​മ​തി വാ​സു​ദേ​വ് പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. പ്ര​വേ​ശ​ന ടി​ക്ക​റ്റ് കൈ​ര​ളി ഫു​ജൈ​റ ഓ​ഫീ​സി​ൽ ല​ഭ്യ​മാ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ള്ക്ക് വി​ളി​ക്കു​ക ഉ​മ്മ​ർ 056 2244522 , സി ​കെ ലാ​ൽ 050 5255490.