തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്തി​ന്‍റെ ഓ​ണ​ഘോ​ഷ സ​മാ​പ​നം 22 നു ​ന​ട​ക്കും
Monday, September 18, 2017 10:31 AM IST
കു​വൈ​ത്ത്: തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​റ്റി​ന്‍റെ വി​വി​ധ ഏ​രി​യ​ക​ളി​ൽ ഒ​രു മാ​സ​മാ​യി നീ​ണ്ടു നി​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക്ക് ഈ ​മാ​സം 22ന് ​അ​സോ​സി​യേ​ഷ​ന്‍റെ ഫ​ഹാ​ഹീ​ൽ ഏ​രി​യ​യി​ൽ സ​മാ​പ​നം കു​റി​ക്കു​ന്നു.

തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ന്‍റെ സാ​ൽ​മി​യ ഏ​രി​യ​യി​ൽ സെ​പ്റ്റം​ബ​ർ 8ന് 120 ​ഓ​ളം വ​നി​ത​ക​ൾ അ​ണി​ചേ​ർ​ന്ന തി​രു​വാ​തി​ര​ക​ളി​യോ​ടെ​യാ​ണ് ഓ​ണാ​ഘോ​ഷ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്, സെ​പ്റ്റം​ബ​ർ 15ന് ​അ​ബ്ബാ​സി​യ ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ന്‍റെ ഏ​രി​യ​ക​ളാ​യ അ​ബ്ബാ​സി​യ​ഏ​രി​യ, ഫ​ർ​വാ​നി​യ​ഏ​രി​യ, ജ​ഹ​റ ഏ​രി​യ​യും സം​യു​ക്ത​മാ​യി ആ​ഘോ​ഷി​ച്ച ഓ​ണാ​ഘോ​ഷ​ത്തി​ന് ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

സെ​പ്റ്റം​ബ​ർ 22ന് ​വെ​ള്ളി​യാ​ഴ്ച്ച മം​ഗ​ഫ് റോ​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​വി​ലെ 10 മ​ണി​ക്ക് തു​ട​ങ്ങു​ന്ന അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും പ്ര​ശ​സ്ത പാ​ച​ക വി​ദ​ഗ്ദ്ധ​ൻ ശ്രീ. ​കൃ​ഷ്ണ​ൻ ഇ​ള​യ​ത് സ്വാ​മി (ഇ​രി​ങ്ങാ​ല​കു​ട,തൃ​ശൂ​ർ ) അ​വ​ർ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ച​കം ചെ​യു​ന്ന വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ സ​ദ്യ​യും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ