കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ ബ​ക്രീ​ദ്, ഓ​ണം സം​ഗ​മം ശ്ര​ദ്ധേ​യ​മാ​യി
Monday, September 18, 2017 9:36 AM IST
റി​യാ​ദ്: പൂ​ക്ക​ള​ങ്ങ​ളും മൈ​ലാ​ഞ്ചി​യും കു​രു​ന്നു​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളു​മാ​യി കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി സ​ന​യ്യ അ​ർ​ബ​ഈ​ൻ ഏ​രി​യ സം​ഘ​ടി​പ്പി​ച്ച ബ​ക്രീ​ദ്, ഓ​ണം സം​ഗ​മം ശ്ര​ദ്ധേ​യ​മാ​യി. കു​ടും​ബ​വേ​ദി പ്ര​വ​ർ​ത്ത​ക​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ദേ​വ​ദ​ത്ത അ​വ​ത​രി​പ്പി​ച്ച ഭ​ര​ത​നാ​ട്യം അ​ര​ങ്ങേ​റി. ക​ലേ​ശ​ൻ അ​വ​ത​ര​ണ​ഗാ​നം ആ​ല​പി​ച്ചു. കു​ട്ടി​ക​ളു​ടെ മ്യൂ​സി​ക്ക​ൽ ചെ​യ​ർ, ബ​ലൂ​ണ്‍ പൊ​ട്ടി​ക്ക​ൽ, മി​ട്ടാ​യി പെ​റു​ക്ക​ൽ തു​ട​ങ്ങി​യ വി​വി​ധ​യി​നം പ​രി​പാ​ടി​ക​ളും സം​ഗ​മ​ത്തി​ന് മി​ക​വേ​കി. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ​യ്ക്കാ​യി സ​മൂ​ഹ​ത്തി​ലെ വി​വി​ധ തു​റ​ക​ളി​ൽപ്പെ​ട്ട​വ​ർ എ​ത്തി​യി​രു​ന്നു.

കേ​ളി കേ​ന്ദ്ര സാം​സ്കാ​രി​ക സ​മി​തി അം​ഗം കെ.​ടി ബ​ഷീ​ർ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ സെ​ക്ര​ട്ട​റി വാ​സു​ദേ​വ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ ഏ​രി​യ പ്ര​സി​ഡ​ന്‍റ് ഗ​ഫൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ളി ര​ക്ഷാ​ധി​കാ​രി ആ​ക്ടിം​ഗ് ക​ണ്‍​വീ​ന​ർ ദ​സ്ത​ക്കീ​ർ, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ ബി.​പി രാ​ജീ​വ​ൻ, കു​ഞ്ഞി​രാ​മ​ൻ മ​യ്യി​ൽ, കേ​ളി സെ​ക്ര​ട്ട​റി ഷൌ​ക്ക​ത്ത്, കേ​ളി ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് മെ​ഹ്റൂ​ഫ് പൊ​ന്ന്യം, കു​ടും​ബ​വേ​ദി ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി മാ​ജി​ദ ഷാ​ജ​ഹാ​ൻ, കു​ടും​ബ​വേ​ദി അ​ർ​ബ​ഈ​ൻ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ദീ​പ വാ​സു​ദേ​വ​ൻ, പ്ര​സി​ഡ​ന്‍റ് നി​സ നി​ഷാ​ദ്, ഏ​രി​യ ക​മ്മി​റ്റി അം​ഗം ഷി​നു കാ​പ്പാ​ട്എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഏ​രി​യ ജീ​വ​കാ​രു​ണ്യ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ജാ​ഫ​ർ ഖാ​ൻ ന​ന്ദി പ​റ​ഞ്ഞു. പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.