പ്രവാസികൾക്ക് ക​ല്ല്യാ​ണം ക​ഴി​ക്കാ​നും ഇ​നി ആ​ധാ​ർ
Wednesday, September 13, 2017 10:55 AM IST
ന്യൂ​ഡ​ൽ​ഹി: വി​ദേ​ശ ഇ​ന്ത്യ​ക്കാ​രു​ടെ വി​വാ​ഹ​ങ്ങ​ൾ​ക്കും ആ​ധാ​ർ കാ​ർ​ഡ് നി​ർ​ബ​ന്ധ​മാ​ക്കു​ന്നു. എ​ൻ​ആ​ർ​ഐ വി​വാ​ഹ​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ന് ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കാ​നാ​ണു നി​ർ​ദേ​ശം.

ഉ​പേ​ക്ഷി​ക്ക​ൽ, മ​റ്റു വൈ​വാ​ഹി​ക പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ ത​ട​യു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് ന​ട​പ​ടി​യെ​ന്ന് മ​ന്ത്രി​ത​ല സ​മി​തി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​നു ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. എ​ൻ​ആ​ർ​ഐ ഭ​ർ​ത്താ​ക്ക​ൻ​മാ​ർ സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ന്ന​തു ത​ട​യാ​നും ഗാ​ർ​ഹി​ക പീ​ഡ​ന​ത്തി​ന് അ​റു​തി വ​രു​ത്താ​നും ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്നു സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശ​മു​ണ്ട്. ഓ​ഗ​സ്റ്റ് 30നാ​ണു സ​മി​തി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​നു റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്.

വി​ദേ​ശ ഇ​ന്ത്യ​ക്കാ​ർ​ക്കും ഇ​ന്ത്യ​യി​ലെ വി​ദേ​ശ പൗ​ര​ൻ​മാ​ർ​ക്കും ഇ​ന്ത്യ​ൻ വം​ശ​ജ​ർ​ക്കും ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച ന​യം നി​ർ​മി​ക്കു​ന്ന​തി​നു​ള്ള പ്ര​യ​ത്ന​ത്തി​ലാ​ണ് ആ​ധാ​റി​ന്‍റെ ചു​മ​ത​ല​യു​ള്ള യു​ണീ​ക് ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ൻ അ​തോ​റി​റ്റി.