കേഫാക്ക് സോക്കർ ലീഗ്: സോക്കർ, യംഗ് ഷൂട്ടേഴ്സ്, മാക് കുവൈത്ത്, സിഎഫ്സി ടീമുകൾക്ക് ജയം
Wednesday, September 13, 2017 10:14 AM IST
മിശ്രിഫ്: കെഫാക് സീസണ്‍ ആറ് ടൂർണമെന്‍റ് മൂന്നു ആഴ്ചകൾ പിന്നിട്ടപ്പോൾ ഗ്രൂപ്പ് എ യിലെ മത്സരങ്ങളിൽ സോക്കർ കേരള, യംഗ് ഷൂട്ടേഴ്സ്, മാക് കുവൈത്ത്, സിഎഫ്സി ടീമുകൾക്ക് ജയം. ആദ്യ മത്സരത്തിൽ ശക്തരായ യംഗ് ഷൂട്ടേഴ്സ് അബാസിയ അൽ ശബാബ് എഫ്സിയെ ഒരു ഗോളിന് പരാജയപ്പെടുത്തി. രണ്ടാം മത്സരത്തിൽ നിലവിലെ ചാന്പ്യന്മാരായ സോക്കർ കേരള ഏകപക്ഷീയമായ ആറ് ഗോളുകൾക്ക് സ്പാർക്സ് എഫ്സിയെ പരാജയപ്പെടുത്തി. കരുത്ത·ാരുടെ പോരാട്ടം കണ്ട മൂന്നാം മത്സരത്തിൽ ട്രിവാൻഡ്രം സ്ട്രൈക്കേഴ്സിനെ മാക് കുവൈത്ത് ഒരു ഗോളിന് പരാജയപ്പെടുത്തി. അവസാന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് സിഎഫ്സി സാൽമിയ ബിഗ്ബോയ്സിനെ പരാജയപ്പെടുത്തി.

വെള്ളിയാഴ്ച ഗ്രൂപ്പ് ബി യിലെ മത്സരങ്ങൾ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ