ഓൾ ഇന്ത്യ ഓപ്പണ്‍ സെവൻസ് ഫുട്ബോൾ ടൂർണമെന്‍റ്
കുവൈത്ത് സിറ്റി: സ്പോർട്ടക്ക് സ്പോർട്സ് സംഘടിപ്പിക്കുന്ന ഓൾ ഇന്ത്യ ഓപ്പണ്‍ സെവൻസ് ഫുട്ബോൾ ടൂർണമെന്‍റ് സെപ്റ്റംബർ 14ന് (വ്യാഴം) നടക്കും. വൈകുന്നേരം ഏഴു മുതൽ മിശിരിഫിലെ പബ്ലിക് അതോറിറ്റി ഫോർ യൂത്ത് ആൻഡ് സ്പോർട്സ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. കുവൈത്തിലെ പ്രശസ്തരായ കളിക്കാർ ബൂട്ട് കെട്ടുന്ന ടൂർണമെന്‍റിൽ കുവൈത്തിലെ പ്രമുഖരായ പതിനെട്ട് ടീമുകളാണ് മാറ്റുരക്കുന്നത്. രജിസ്ട്രേഷൻ തുടരുന്നു. വിവരങ്ങൾക്ക്: 99708812.

റിപ്പോർട്ട്: സലിം കോട്ടയിൽ